സമ്മര്‍ദ്ദത്തിനൊപ്പം കോഹ്‌ലിക്ക് ആശയക്കുഴപ്പവും; ഗംഭീര്‍ ഇനി എന്തു ചെയ്യാന്‍ - ഒരു സൂപ്പര്‍ താരം തിരിച്ചെത്തുന്നു!

ഗംഭീറിന്റെ കുറ്റി തെറിക്കുമോ ?; തിരികെയെത്തുന്നത് ഒരു വമ്പന്‍ താരമാണ് - കോഹ്‌ലിക്ക് ആശ്വാസം

 KL Rahul , india england second test match , Gautam Gambhir , കെഎല്‍ രാഹുല്‍ , വിരാട് കോഹ്‌ലി , ഗൌതം ഗംഭീര്‍ , ടെസ്‌റ്റ് മത്സരം , ഇന്ത്യ ഇംഗ്ലണ്ട് ടെസ്‌റ്റ്
ന്യൂഡല്‍ഹി| jibin| Last Modified ചൊവ്വ, 15 നവം‌ബര്‍ 2016 (17:37 IST)
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്‌റ്റിനുള്ള പതിനാറംഗ ടീമിലേക്ക് ഓപ്പണര്‍ കെഎല്‍ രാഹുല്‍ തിരിച്ചെത്തി. പരുക്കില്‍ നിന്ന് രാഹുല്‍ പൂര്‍ണമായും മോചിതനായെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ന്യൂസിലന്‍ഡിനെതിരായ കാണ്‍‌പൂര്‍ ടെസ്‌റ്റ് മത്സരത്തിനിടെയായിരുന്നു രാഹുലിന് പരുക്കേറ്റത്.

വിശാഖപട്ടണത്ത് വ്യാഴാഴ്‌ചയാണ് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്‌റ്റ്. രാഹുലിന്റെ പരുക്ക് മാറിയ സാഹചര്യത്തില്‍ ഇന്ത്യന്‍ ടെസ്‌റ്റ് നായകന്‍ വിരാട് കോഹ്‌ലി ആശയക്കുഴപ്പത്തിലായി. രണ്ടു വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ ഗൌതം ഗംഭീറിനെ ടീമില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തിലാണ് തീരുമാനമാകാതിരിക്കുന്നത്.

രാഹുലിനെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ മുരളി വിജയ്‌ക്കൊപ്പം ഗംഭീര്‍ തന്നെ ഓപ്പണ ചെയ്യും. കഴിഞ്ഞ രണ്ട് ടെസ്‌റ്റുകളില്‍ നിന്നായി 108 റണ്‍സ് നേടാന്‍ മാത്രമാണ് ഗംഭീറിന് സാധിച്ചിട്ടുള്ളത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്‌റ്റ് സമനിലയില്‍ അവസാനിച്ചതിനാല്‍ രണ്ടാം ടെസ്‌റ്റില്‍ ജയം സ്വന്തമാക്കുക എന്ന ഏല ലക്ഷ്യമാണ് കോഹ്‌ലിക്കുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :