ഇന്ത്യ - ഇംഗ്ലണ്ട് മത്സരത്തില്‍ ഒത്തുകളി ?; കോഹ്‌ലിയുടെയും രോഹിത്തിന്റെയും ചിത്രങ്ങള്‍ പുറത്ത് - വിവാദം പുകയുന്നു!

ഇന്ത്യ - ഇംഗ്ലണ്ട് മത്സരത്തില്‍ ഒത്തുകളി ?; കോഹ്‌ലിയുടെയും രോഹിത്തിന്റെയും ചിത്രങ്ങള്‍ പുറത്ത് - വിവാദം പുകയുന്നു!

 virat kohli , team india , spot fixing , spot fixing , cricket , ക്രിക്കറ്റ് , ഒത്തുകളി , വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ, പാക് താരം ഉമര്‍ അക്മല്‍ , ഐ സി സി
ലണ്ടന്‍| jibin| Last Modified തിങ്കള്‍, 22 ഒക്‌ടോബര്‍ 2018 (12:51 IST)
ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വീണ്ടും ഒത്തുകളി വിവാദം. ഇംഗ്ലണ്ട്, ഓസ്ട്രേലിയ, പാകിസ്ഥാൻ എന്നീ ടീമുകള്‍ വാതുവെപ്പ് നടത്തിയെന്നാണ് അല്‍ ജസീറ ചാനല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ടില്‍ അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കുമെന്ന് ഐ സി സി വ്യക്തമാക്കി.

2011-12 വര്‍ഷങ്ങളില്‍ ആറ് ഏകദിനങ്ങളിലും ആറ് ടെസ്റ്റിലും മൂന്ന് ട്വന്റി -20 മത്സരങ്ങളിലും ഒത്തുകളി നടന്നുവെന്നാണ് ചാനല്‍ പറയുന്നത്. 15 മത്സരങ്ങളിലായി ആകെ 26 ഒത്തുകളികളാണ് നടന്നത്. 2011 ജൂലൈയില്‍ നടന്ന ഇംഗ്ലണ്ട്- ഇന്ത്യ ടെസ്റ്റ് മല്‍സരവും ഇതിലുള്‍പ്പെടും. സ്‌പോട്ട് ഫിക്‌സിംഗാണ് നടന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ട്വന്റി -20 ലോകകപ്പിലും ഒത്തുകളി നടന്നു. ദാവുദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായി ബന്ധമുള്ളതും നിരവധി വാതുവെപ്പ് കേസുകളുമായി ബന്ധമുള്ള മുംബൈ സ്വദേശി അനീർ മുനവറില്‍ നിന്നാണ് വിവരങ്ങള്‍ പുറത്തുവന്നത്. ഇയാളുമായി ചാനൽ ഫോണിൽ ബന്ധപ്പെട്ടതിന്റെ വിവരങ്ങള്‍ പുറത്തുവന്നു.

പവർപ്ലേ ഓവറുകളിൽ ഒരു ടീം നിർദിഷ്ട റൺസിനു മുകളിൽ നേടുമോ ഇല്ലയോ, അവസാന ഓവറിൽ ബാറ്റ്‌സ്മാൻ നിർദിഷ്ട റൺസിനു മേൽ സ്കോർ ചെയ്യുമോ ഇല്ലയോ തുടങ്ങിയ കാര്യങ്ങളാണു സ്പോട് ഫിക്സർമാർ നിശ്ചയിക്കുക. ഇതു സംബന്ധിച്ച് താരങ്ങളുമായി ധാരണയുണ്ടാക്കിയതിനുശേഷം വാതുവയ്പ്പിൽ ഏർപ്പെടുന്നതാണു രീതി.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ, പാക് താരം ഉമര്‍ അക്മല്‍ എന്നിവര്‍ക്കൊപ്പമുളള അനീലിന്റെ ചിത്രങ്ങളും ചാനല്‍ പുറത്തുവിട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :