അഭിറാം മനോഹർ|
Last Modified ശനി, 20 ജൂണ്‍ 2020 (19:11 IST)
ബംഗ്ലാദേശ് മുൻ നായകൻ മഷ്‌റഫെ മൊർത്താസെക്ക് കൊവിഡ് സ്ഥിരീകരിച്ചു.മഷ്‌റഫെ മൊർത്താസെയുടെ സഹോദരനാണ് മൊർത്താസക്ക് കൊവിഡ് സ്ഥിരീകരിച്ച കാര്യം അറിയിച്ചത്.രണ്ട് ദിവസമായി പനിയായിരുന്ന മൊർത്താസെയെ വെള്ളിയാഴ്‌ച രാത്രിയാണ് കൊവിഡ് ടെസ്റ്റിന് വിധേയനാക്കിയത്.
പാകിസ്ഥാൻ ഓപ്പണർ ഷാഹിദ് അദ്രീദിക്ക് ശേഷം കൊവിഡ് സ്ഥിരീകരിക്കുന്ന പ്രമുഖ ക്രിക്കറ്റ് താരമാണ് മഷ്‌റഫെ മൊർത്താസ.മുൻ ബംഗ്ലാദേശ് ഓപ്പണറും തമീം ഇഖ്‌ബാലിനും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.ബംഗ്ലാദേശിലെ കൊവിഡ് ബാധിതരെ സഹായിക്കാനായി മുന്നിട്ടിറങ്ങിയ താരമാണ് മഷ്റഫി മൊര്‍ത്താസ.തന്റെ ജന്മനാട്ടിൽ കൊവിഡ് ദുരിതമനുഭവിക്കുന്ന 300 കുടുംബങ്ങൾക്ക്
മൊർത്താസ ഭക്ഷണം ഉൾപ്പടെയുള്ള അവശ്യസാധനങ്ങൾ വിതരണം ചെയ്‌തിരുന്നു.