അഭിറാം മനോഹർ|
Last Modified വെള്ളി, 8 ജൂലൈ 2022 (13:54 IST)
ടി20 ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരം അവിസ്മരണീയമാക്കി അർഷദീപ് സിങ്ങ്. 16 വർഷങ്ങൾക്ക് ശേഷമാണ് ടി20 ക്രിക്കറ്റിൽ ഒരു താരം തൻ്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ
മെയ്ഡൻ ഓവർ എറിയുന്നത്. 3.3 ഓവറിൽ ഒരു മെയ്ഡൻ അടക്കം 18 റൺസ് വഴങ്ങിയ താരം 2 വിക്കറ്റുകളാണ് മത്സരത്തിൽ സ്വന്തമാക്കിയത്.
ഇന്ത്യയുടെ തന്നെ ജുലൻ ഗോസ്വാമിയും അജിത് അഗാർക്കറുമാണ് അരങ്ങേറ്റ ടി20 മത്സരത്തിൽ തന്നെ മെയ്ഡൻ ഓവർ എറിഞ്ഞ മറ്റ് ബൗളർമാർ. 2006 ഓഗസ്റ്റിലായിരുന്നു ജുലൻ്റെ നേട്ടം. അതേവർഷം തന്നെ ഡിസംബറിൽ സൗത്താഫ്രിക്കയ്ക്കെതിരെയായിരുന്നു അജിത് അഗാർക്കർ ഈ നേട്ടം സ്വന്തമാക്കിയത്.