അഭിറാം മനോഹർ|
Last Updated:
തിങ്കള്‍, 15 മാര്‍ച്ച് 2021 (17:31 IST)
കഴിഞ്ഞ
ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസിനായി മിന്നുന്ന പ്രകടനം കാഴ്ചവെച്ച താരമാണ് ഇഷാൻ കിഷൻ. താരത്തിന്റെ മികച്ച പ്രകടനം ഇന്ത്യൻ ടീമിലും ഒരവസരം ലഭിക്കുന്നതിന് കാരണമായി. ഇപ്പോളിതാ ഇന്ത്യൻ ടീമിലെ തന്റെ ആദ്യ മത്സരത്തിൽ മിന്നുന്ന പ്രകടനത്തോടെ മാൻ ഓഫ് ദ മാച്ച് പുരസ്കാരവും നേടിയിരിക്കുകയാണ് മുംബൈയുടെ പോക്കറ്റ് ഡൈനമൈറ്റ്.
32 പന്തിൽ അഞ്ച് ഫോറും നാല് സിക്സും ഉൾപ്പടെ ബൗളർമാർക്കെതിരെ സമ്പൂർണ ആധിപത്യം സ്ഥാപിച്ചുകൊണ്ടുള്ളതായിരുന്നു ഇഷാന്റെ ഇന്നിങ്സ്. അതേസമയം ഐപിഎല്ലിൽ മികച്ച പേസ് ബൗളർമാരെ നേരിടാനായതാണ് ഇംഗ്ലണ്ടിനെതിരെ ആത്മവിശ്വാസത്തോടെ ബാറ്റ് വീശാൻ തനിക്ക് തുണയായതെന്ന് മത്സരശേഷം ഇഷാൻ വ്യക്തമാക്കി.
മുംബൈ ഇന്ത്യൻസിൽ കളിക്കുമ്പോൾ ജസ്പ്രീത് ബുമ്ര,ട്രെൻഡ് ബോൾട്ട് എന്നീ താരങ്ങൾക്കെതിരെ നെറ്റ്സിൽ ബാറ്റ് ചെയ്യാൻ സാധിച്ചിട്ടുണ്ട്. കൂടാതെ ലോകത്തിലെ മികച്ച ബൗളർമാരെയാണ് ഐപിഎല്ലിൽ നേരിടേണ്ടി വന്നിട്ടുള്ളത്. ഈ അനുഭവങ്ങൾ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നതിൽ തുണയായി ഇഷാൻ വ്യക്തമാക്കി.