മുംബൈ|
മെര്‍ലിന്‍ സാമുവല്‍|
Last Modified ശനി, 28 സെപ്‌റ്റംബര്‍ 2019 (17:22 IST)
പരുക്കിന്റെ പിടിയിലായ ഇന്ത്യന്‍ ബോളര്‍ ജസ്‌പ്രിത് ബുമ്രയുടെ ആരോഗ്യം വീണ്ടെടുക്കാന്‍ കഠിനമായി ശ്രമിക്കുമെന്ന് മുഖ്യ സെലക്‍ടര്‍ എംഎസ്‌കെ പ്രസാദ്.
ബുമ്രയുടെ ആരോഗ്യനില അതീവ ഗൗരവത്തോടെയാണ് ബിസിസിഐ കാണുന്നത്. ആരോഗ്യം മികച്ചതാക്കാന്‍ ആകുന്നതെല്ലാം ചെയ്യും. വിശ്രമവും ചികിത്സയും തുടരുകയാണ്. യുവത്വം ഇനിയും ബാക്കിയുള്ള അദ്ദേഹം ശക്തമായി തന്നെ തിരിച്ചെത്തും.
പരുക്കുകളില്‍ ചികിത്സയും മറ്റു ഒരുക്കുന്നുണ്ടെങ്കിലും ഇങ്ങനെയുള്ള കാര്യങ്ങൾ ഞങ്ങളുടെ കയ്യിലല്ല. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന താരമാണ് ബുമ്ര. എന്നാല്‍, ട്വന്റി- 20 മത്സരങ്ങളില്‍ അദ്ദേഹത്തിന് വിശ്രമം നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ടെന്നും പ്രസാദ് വ്യക്തമാക്കി.
അതേസമയം, ബുമ്രയുടെ പരുക്ക് ആശങ്കയുണ്ടാക്കുന്നതാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ബോളിംഗ് ആക്ഷനാണ് താരത്തിന് പരുക്കുകള്‍ ഉണ്ടാക്കുന്നതെന്ന അഭിപ്രായവുമായി മുൻ ഇന്ത്യൻ പേസ് ബോളർ മനോജ് പ്രഭാകറും രംഗത്തുവന്നു.
ചെറിയ റൺ അപ്പുകളെടുത്ത് സര്‍വ്വ ആരോഗ്യവും സമാഹരിച്ചാണ്
ബുമ്ര പന്തെറിയുന്നത്. തുടര്‍ച്ചയായി ഇങ്ങനെ പന്തെറിയുമ്പോള്‍ പരുക്കുകള്‍ പിടികൂടാനുള്ള സാഹചര്യവും വര്‍ദ്ധിക്കുമെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ബി സി സി ഐ പ്രതിനിധി പറഞ്ഞു.
ആരാധകരുടെ പ്രിയതാരമായ ബുമ്രയുടെ പരുക്ക് ക്രിക്കറ്റ് പ്രേമികളെ നിരാശപ്പെടുത്തുന്നുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്‌റ്റ് പരമ്പരയില്‍ ബുമ്രയുടെ ബോളിംഗ് കാണാം എന്ന പ്രതീക്ഷോടെ കാത്തിരിക്കുമ്പോഴാണ് പരുക്ക് വില്ലനായി കടന്നു വന്നത്.