കിവികളുടെ അടിവേരിളക്കി ജോ റൂട്ട്, 10,000 ടെസ്റ്റ് റൺ നേട്ടം സ്വന്തമാക്കിയത് സെഞ്ചുറിയോടെ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 6 ജൂണ്‍ 2022 (13:56 IST)
ക്യാപ്റ്റൻസി ഏറ്റെടുത്ത ശേഷമുള്ള ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ച് ബെൻ സ്റ്റോക്സ്. ബൗളർമാർ കളം നിറഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ട് മുൻനായകൻ ജോ റൂട്ടിന്റെ പ്രകടനമാണ് മത്സരത്തിൽ നിർണായകമായത്.

മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ 277 റൺസ് പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ടിന് 69 റൺസ് എടുക്കുന്നതിനിടെ തന്നെ 4 വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു. അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന ജോ റൂട്ട്-ബെൻ സ്റ്റോക്സ് സഖ്യമാണ് ഇംഗ്ലണ്ടിനെ കരകയറ്റിയത്‌. 170 പന്തിൽ നിന്ന് 115 റൺസോടെ പുറത്താവാതെ നിന്ന ജോ റൂട്ട് ഇംഗ്ലണ്ടിന് വിജയം നേടിക്കൊടുത്ത ശേഷമാണ് പവലിയനിലേക്ക് മടങ്ങിയത്.

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ന്യുസിലാൻഡിന്റെ ഒന്നാം ഇന്നിങ്‌സ് 132 റൺസിന് അവസാനിച്ചിരുന്നു. ഇംഗ്ലണ്ട് മറുപടി ബാറ്റിംഗിൽ 141 റൺസ് മാത്രമാണ് കണ്ടെത്തിയത്. രണ്ടാം ഇന്നിങ്സിൽ 277 വിജയലക്ഷ്യം മുന്നോട്ട് വെച്ചപ്പോൾ ന്യുസിലാൻഡിന് വിജയസാധ്യത ഏറെയുണ്ടായിരുന്നെങ്കിലും ജോ റൂട്ട് ആ പ്രതീക്ഷകളുടെ വേരറുക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :