England vs Australia, Ashes 2nd Test: വീണ്ടും ഓസീസ് ! ലോര്‍ഡ്‌സിലും തോല്‍വി രുചിച്ച് ഇംഗ്ലണ്ട്

രേണുക വേണു| Last Modified ഞായര്‍, 2 ജൂലൈ 2023 (22:21 IST)

England vs Australia, Ashes 2nd Test: ആഷസ് രണ്ടാം ടെസ്റ്റിലും ഓസ്‌ട്രേലിയയ്ക്ക് വിജയം. ആതിഥേയരായ ഇംഗ്ലണ്ടിനെ ലോര്‍ഡ്‌സില്‍ വെച്ച് 43 റണ്‍സിനാണ് ഓസീസ് തോല്‍പ്പിച്ചത്. 371 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സ് 327 ല്‍ അവസാനിച്ചു. നായകന്‍ ബെന്‍ സ്റ്റോക്‌സ് (214 പന്തില്‍ 155 റണ്‍സ്) പൊരുതി നോക്കിയെങ്കിലും ഫലം കണ്ടില്ല. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

സ്‌കോര്‍ ബോര്‍ഡ്

ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സ് 416/10

ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സ് 325/10

ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സ് 279/10

ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് 327/10

ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഓസ്‌ട്രേലിയ 2-0 ത്തിന് മുന്നിലെത്തി. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ ഒരെണ്ണം കൂടി ജയിച്ചാല്‍ ഓസ്‌ട്രേലിയയ്ക്ക് പരമ്പര സ്വന്തമാക്കാം.




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :