ആദ്യ ഇന്നിങ്‌സിൽ ഇംഗ്ലണ്ടിന് 90 റൺസ് ലീഡ്, രണ്ടാം ഇന്നിങ്‌സിലും പതറി ഓസിസ്

Last Updated: ഞായര്‍, 4 ഓഗസ്റ്റ് 2019 (11:02 IST)
ബർമിംഗ്‌ഹാം: ആഷസ് ടെസ്റ്റിൽ മൂന്നം ദിവസവും മേൽക്കൈ സ്വന്തമാക്കി ഇംഗ്ലണ്ട്. ആദ്യ ടെസ്റ്റിൽ വിജയം ഇംഗ്ലണ്ടിന് അരികിലാണെന്ന് പറയാം. കളി കൈപ്പിടിയിലൊതുക്കാൻ ഓസ്ട്രേലിയ പൊരുതുകയാണ്. 4 വിക്കറ്റിന് 267 റൺസ് എന്ന നിലയിൽ മൂന്നാം ദിവസം ബറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സിൽ 374 റൺസെടുത്തു.

പാറ്റ് കമ്മിൻസണും നേഥൻ ലയണും മുന്നു വിക്കറ്റുകൾ വീഴ്ത്തി വമ്പൻ സ്കോറിലേക്ക് കുതിച്ച ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി, അർധ സെഞ്ചുറി പൂർത്തിയാക്കിയ ഉടനെ വൈസ് ക്യാപ്റ്റൻ ബെൻസ്റ്റോക്സ് മടങ്ങി. 133 റൺസുമായി മികച്ച നിലയിൽ നിൽക്കുമ്പോൾ ബോൺസിനെയും പുറത്താക്കി, ബെയർസ്റ്റോവിനെയും മോയിൻ അലിയെയും അതിവേഗം കൂടാരം കയറ്റി ഓസിസ് ബോളർമാർ.

ബോളർമാർ മികച്ച പ്രകടനം നടത്തിയപ്പോൾ രണ്ടാം ഇന്നിംഗ്സിലും ഓസിസിന്റെ മുൻനിൽര ബാറ്റ്സ്‌മാൻമാർക്ക് കാര്യമായ പ്രകടനം പുറത്തെടുക്കാനായില്ല. ഇതാണ് ഇംഗ്ലണ്ടിനെ ആധിപത്യം വർധിപ്പിച്ചത്. 34 റൺസെടുത്ത് ക്രീസിലുള്ള സ്റ്റീവ്‌ സ്മിത്തിലാണ് ഓസ്ട്രേലിയയുടെ മുഴുവൻ പ്രതീക്ഷയും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :