ഒളിമ്പിക്‌സില്‍ ക്രിക്കറ്റിനെ മത്സരമാക്കാന്‍ സാധ്യതയില്ല

ദുബായ് , ഇന്ത്യ , ഐസിസി, ഒളിമ്പിക്‌സ്
ദുബായ്‌| jibin| Last Modified ചൊവ്വ, 24 ജൂണ്‍ 2014 (11:48 IST)
ക്രിക്കറ്റിനെ ഒളിമ്പിക്‌സില്‍ മത്സരയിനമാക്കാന്‍ സാധ്യതയില്ല. രാജ്യാന്തര ക്രിക്കറ്റ്‌ കൌണ്‍സിലിന്റെ യോഗത്തില്‍ ഇന്ത്യയും ഇംഗ്ലണ്ടും അടക്കമുള്ള രാജ്യങ്ങള്‍ എതിര്‍ത്തതോടെയാണ് ഈ കാര്യത്തില്‍ തീരുമാനം ഉണ്ടായത്.

ട്വന്റി20 ക്രിക്കറ്റിനെ ഒളിമ്പിക്‌ ഇനമായി ഉള്‍പ്പെടുത്താമെന്ന നിര്‍ദേശം രാജ്യാന്തര ഒളിമ്പിക്‌ കമ്മിറ്റിയാണ്‌ ഐസിസിക്കു നല്‍കിയത്‌. പുരുഷ/വനിതാ വിഭാഗങ്ങളിലായി 12 ടീമുകള്‍ക്ക്‌ ഒളിമ്പിക്‌സില്‍ മത്സരിക്കാം.

2024 ഒളിമ്പിക്‌സില്‍ പുതിയയിനങ്ങളെ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച രാജ്യാന്തര ഒളിമ്പിക്‌ കമ്മിറ്റി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്‌. 2017 ന്‌ അന്തിമ തീരുമാനമുണ്ടാകുമെന്നു കരുതുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :