അഭിറാം മനോഹർ|
Last Modified ഞായര്‍, 24 സെപ്‌റ്റംബര്‍ 2023 (16:29 IST)
ഇന്ത്യൻ
ബാറ്റിംഗ് ഇതിഹാസം രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത് ആദ്യമായി കര്‍ണാടക അണ്ടര്‍ 19 ടീമില്‍. വിനു മങ്കാദ് ട്രോഫിക്കുള്ള 15 അംഗ കര്‍ണാടക ടീമിലാണ് സമിത് ഇടം നേടിയത്.
ഹൈദരാബാദിനെതിരെ ഒക്ടോബര്‍ 12 മുതല്‍ 20 വരെയാണ് ടൂര്‍ണമെന്റ്. 17 വയസുകാരനായ സമിത് കര്‍ണാടകയുടെ അണ്ടര്‍ 15, അണ്ടര്‍ 17 വിഭാഗങ്ങളെ പ്രതിനിധീകരിച്ചിട്ടുണ്ട്. ദ്രാവിഡിന്റെ ഇളയ മകന്‍ അന്‍വെ ആകട്ടെ നിലവില്‍ കര്‍ണാടക അണ്ടര്‍ 14 ടീമിന്റെ ക്യാപ്റ്റനുമാണ്.
രാജ്യാന്തരക്രിക്കറ്റിലെ ഇതിഹാസതാരങ്ങളില്‍ ഒരാളായി കണക്കാക്കുന്ന ദ്രാവിഡ് 340 ഏകദിനങ്ങളില്‍ നിന്നും 10,768 റണ്‍സും 163 ടെസ്റ്റില്‍ നിന്നും 13,625 റണ്‍സും നേടിയിട്ടുണ്ട്. എല്ലാ ഫോര്‍മാറ്റിലുമായി 24,208 റണ്‍സാണ് ദ്രാവിഡിന്റെ പേരിലുള്ളത്. ഇതില്‍ 48 രാജ്യാന്തര സെഞ്ചുറികളും ഉള്‍പ്പെടുന്നു.