പാകിസ്ഥാൻ ബൗളിംഗ് നിര ഇന്ത്യയേക്കാൾ മികച്ചത്, ഏറ്റവും മികച്ച ബൗളിംഗ് നിരകളിൽ ഒന്ന്: ദിനേശ് കാർത്തിക്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2023 (20:13 IST)
പാകിസ്ഥാന്‍ ടീമിന്റെ ബൗളിംഗ് നിര ഇന്ത്യയുടേതിനേക്കാള്‍ മികച്ചതാണെന്ന് മുന്‍ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്. ഏഷ്യാകപ്പില്‍ ഇന്ത്യക്കെതിരെ നടന്ന മത്സരത്തില്‍ ഇന്ത്യയുടെ 10 വിക്കറ്റുകളും വീഴ്ത്താന്‍ പാക് പേസ് നിരയ്ക്ക് കഴിഞ്ഞിരുന്നു. പാകിസ്ഥാന്റെ പേസ് ബൗളര്‍മാരായ ഷഹീന്‍, ഹാരിസ് റൗഫ്,നസീം ഷാ എന്നിവര്‍ വ്യത്യസ്തത പുലര്‍ത്തുന്ന ബൗളര്‍മാരാണെന്നും സ്ഥിരമായി മികച്ച പേസില്‍ ബോള്‍ ചെയ്യാന്‍ ഈ താരങ്ങള്‍ക്ക് സാധിക്കുന്നുവെന്നും ദിനേശ് കാര്‍ത്തിക് പറയുന്നു.

ഷഹീന്‍ ഷാ ഇടം കയ്യന്‍ ബൗളര്‍ എന്ന നിലയില്‍ നാശം വിതയ്ക്കാന്‍ കഴിവുള്ള ബൗളറാണ്. രണ്ട് വശത്തേയ്ക്കും സ്വിംഗ് ചെയ്യാനുള്ള കഴിവ് നസീം ഷായെ അപകടകാരിയാക്കുന്നു. ഹാരിസ് റൗഫ് ആകട്ടെ ഇന്നത്തെ ബൗളര്‍മാരില്‍ മികച്ചവനെന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുന്ന ബൗളറാണ്. നാശം വിതയ്ക്കാന്‍ കഴിയുന്ന ബൗണ്‍സറുകള്‍ എറിയാന്‍ ഹാരിസ് റൗഫിന് പ്രത്യേക കഴിവുണ്ട്. ഇന്ത്യയുടെ ബൗളിംഗ് നിര മികച്ചതാണെങ്കിലും ഇന്ത്യയേക്കാള്‍ മികച്ചതാണ് പാകിസ്ഥാന്‍ ബൗളിംഗ് നിര. ഒരു ബാറ്ററെന്ന നിലയില്‍ പാക് ബൗളിംഗ് നിരയെ നേരിടുന്നതിനേക്കാള്‍ ബുമ്രയേയും ഷമിയേയും സിറാജിനെയും നേരിടാനാകും ഞാന്‍ ഇഷ്ടപ്പെടുക. ദിനേശ് കാര്‍ത്തിക് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :