ധോണിയുടെ റോൾ ഇനി കാർത്തിക് ഏറ്റെടുക്കണം, ഇത് സുവർണാവസരം: രവി ശാസ്ത്രി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 6 ജൂണ്‍ 2022 (19:40 IST)
ഇന്ത്യൻ ടീമിലെ സീനിയർ താരങ്ങളിൽ ഒരാളാണെങ്കിലും കുട്ടിക്രിക്കറ്റിൽ ഇത്തവണത്തെ ഇന്ത്യയുടെ ലോകകപ്പ് വിജയത്തിൽ ആരാധകർ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് ടീമിലെ
വിക്കറ്റ് കീപ്പർ ബാറ്സ്മാനായ ദിനേശ് കാർത്തിക്കിന്റെ പ്രകടനത്തെയാണ്. ഇക്കഴിഞ്ഞ ഐപിഎൽ സീസണിൽ തന്റെ ഫിനിഷിങ് മികവുകൊണ്ട് അമ്പരപ്പിച്ച കാർത്തിക്കിന് ടീമിൽ സ്ഥാനം ഉറപ്പിക്കാനുള്ള സുവർണാവസരമാണ് നിലവിലുള്ളതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ പരിശീലകനായ രവി ശാസ്ത്രി.

ധോണിയുടെ റോൾ ചെയ്യുന്ന ഒരു വിക്കറ്റ് കീപ്പർ ബാറ്സ്മാനെയാണ് ടീമിനാവശ്യം. വേണ്ട പരിചയസമ്പത്ത് കാർത്തിക്കിനുണ്ട്.ടോപ് നാലിലോ അഞ്ചിലോ കളിക്കാൻ ഋഷഭ് പന്ത് ടീമിലുണ്ട്. എന്നാൽ കീപ്പറായും കളി ഫിനിഷ് ചെയ്യാനും സാധിക്കുന്നൊരു താരത്തെ നമുക്ക് വേണം. ഇവിടെ കാർത്തികിന് വലിയ സാധ്യതയാണുള്ളത്. രവിശാസ്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :