ഭാര്യയുടെ ചീത്ത കേട്ട് ദിനേശ് കാര്‍ത്തിക്; ഒടുവില്‍ മാപ്പ്

രേണുക വേണു| Last Modified തിങ്കള്‍, 5 ജൂലൈ 2021 (10:19 IST)

വിവാദ പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് ഇന്ത്യന്‍ ക്രിക്കറ്ററും കമന്റേറ്ററുമായ ദിനേശ് കാര്‍ത്തിക്. ശ്രീലങ്കയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ഏകദിനത്തിനിടയില്‍ നടത്തിയ ലൈംഗിക ചുവയുള്ള പരാമര്‍ശത്തിലാണ് കാര്‍ത്തിക് ക്ഷമാപണം നടത്തിയത്. തന്റെ പരാമര്‍ശത്തില്‍ തെറ്റ് പറ്റിയെന്നും വിചാരിച്ച അര്‍ത്ഥമല്ല പറഞ്ഞപ്പോള്‍ വന്നതെന്നും കാര്‍ത്തിക് പറഞ്ഞു. എല്ലാവരോടും മാപ്പ് ചോദിക്കുന്നതായും ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യമായിരുന്നു എന്നും കാര്‍ത്തിക് പറഞ്ഞു. ഭാര്യയും അമ്മയും തന്നെ വിമര്‍ശിച്ചെന്നും ആ പരാമര്‍ശം തെറ്റായി പോയി എന്ന് ഭാര്യ ദീപിക തന്നോട് പറഞ്ഞതായും കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ട് ബാറ്റ്സ്മാന്‍ ബാറ്റ് മാറ്റുന്നതിനിടെയാണ് കാര്‍ത്തിക്കിന്റെ വിവാദ പരാമര്‍ശം. 'അയല്‍ക്കാരന്റെ ഭാര്യയെ പോലെയാണ് ബാറ്റുകള്‍. മറ്റ് ബാറ്റുകളാണ് മികച്ചതെന്ന് നമുക്ക് ഇടയ്ക്കിടെ തോന്നും,' എന്നതാണ് കാര്‍ത്തിക്കിന്റെ പരാമര്‍ശം. കൂടുതല്‍ ബാറ്റിങ് താരങ്ങള്‍ക്കും ഇഷ്ടം മറ്റ് താരങ്ങളുടെ ബാറ്റിനെയാണെന്ന് പറയുന്നതും കമന്ററിയില്‍ കേള്‍ക്കാം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :