രോഹിത് ശര്‍മ്മയുടെ റെക്കോഡ് മറികടക്കാന്‍ പ്രായാസമെന്ന് ലാറ

മെല്‍ബോണ്‍| Last Modified വെള്ളി, 21 നവം‌ബര്‍ 2014 (16:26 IST)
രോഹിത് ശര്‍മ്മയുടെ നേടിയ ഏകദിന ക്രിക്കറ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ 264 റണ്‍സ് എന്ന റെക്കോഡ് മറികടക്കാന്‍ പ്രയാസമാണെന്ന് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം ബ്രയാന്‍ ലാറ.

വിവിയന്‍ റിച്ചാര്‍ഡ് 189 റണ്‍സ് നേടിയ പ്രകടനം കണ്ടാണ് ഞങ്ങള്‍ വളര്‍ന്നത്. ഏകദിനത്തില്‍ 200 റണ്‍സ് കഴിയാത്തതല്ലെന്ന വിശ്വാസമുണ്ടായിരുന്നു. എന്നാല്‍ രോഹിത്തിന്റെ റെക്കോര്‍ഡ് മറികടക്കുക അപ്രാപ്യമാണ് ലാറ പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന് (പുറത്താകാതെ 400 റണ്‍സ്) ഉടമയാണ് ലാറ.ഏകദിനത്തില്‍ ലാറയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 169 ആണ്. 172 പന്തില്‍ നിന്നുമാണ് രോഹിത് ശര്‍മ്മ
264 റണ്‍സ് നേടിയത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :