എംസിസിയുടെ ആജീവനാന്ത അംഗമായി ധോനി, ഒപ്പം നാല് മറ്റ് ഇന്ത്യൻ താരങ്ങളും

അഭിറാം മനോഹർ| Last Modified വെള്ളി, 7 ഏപ്രില്‍ 2023 (10:49 IST)
അഞ്ച് ഇന്ത്യൻ താരങ്ങൾക്ക് ആദരം നൽകി എംസിസി. എം എസ് ധോനി,സുരേഷ് റെയ്ന,മിതാലി രാജ്,യുവരാജ്,ജുലൻ ഗോസ്വാമി എന്നിവർക്കാണ് എംസിസി ആജീവനാന്ത അംഗത്വം നൽകിയത്. ക്രിക്കറ്റ് നിയമങ്ങൾ നിർമിക്കുന്നതും പരിഷ്കരിക്കുന്നതെല്ലാം ലോർഡ്സ് സ്റ്റേഡിയത്തിൻ്റെ ഉടമകളായ എംസിസിയാണ്. ഇന്ത്യയുടെ 2011ലെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച സുപ്രധാന താരങ്ങളാണ് ധോനിയും യുവരാജും റെയ്നയും.

അതേസമയം വനിതാ ക്രിക്കറ്റിൽ ഏറ്റവും അധികം റൺസ് നേടിയ താരമാണ് മിതാലി രാജ്. ജുലാൻ ഗോസ്വാമിയുടെ പേരിലാണ് ഏറ്റവുമധികം വിക്കറ്റുകളെന്ന നേട്ടവുമുള്ളത്. ഇന്ത്യൻ താരങ്ങളെ കൂടാതെ പാകിസ്ഥാൻ്റെ മുഹമ്മദ് ഹഫീസ്,ഇംഗ്ലണ്ടിൻ്റെ ഓയിൻ മോർഗൻ,കെവിൻ പീറ്റേഴ്സൺ,ബംഗ്ലദേശിൻ്റെ മഷ്റഫെ മൊർതാസ,ദക്ഷിണാഫ്രിക്കയുട്ടെ ഡെയ്ൽ സ്റ്റെയ്ൻ,ന്യൂസിലൻഡിൻ്റെ റോസ് ടെയ്‌ലർ എന്നിവർക്കും എംസിസി ആജീവനാന്ത അംഗത്വം നൽകിയിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :