10 വർഷത്തിനു ശേഷം ധോണി അക്കാര്യം ചെയ്തു, എന്തൊരു ആത്മാർത്ഥത!

അനു മുരളി| Last Updated: തിങ്കള്‍, 13 ഏപ്രില്‍ 2020 (15:38 IST)
മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി നീലകുപ്പായത്തിൽ കളിച്ചിട്ട് ഒരു വർഷമാകുന്നു. ടീം ഇന്ത്യയിലേക്ക് ഒരു മടങ്ങിവരവിനു അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. അതിന്റെ അവസാന പിടിവള്ളിയായിരുന്നു ഈ വർഷത്തെ ഐ പി എൽ. എന്നാൽ, കൊവിഡ് 19 അതിനു ഒരു വിലങ്ങ് തടി ആയിരിക്കുകയാണ്.

ഇപ്പോഴിതാ, ധോണി ടീം ഇന്ത്യയിലേക്ക് തിരിച്ചെത്താന്‍ എത്രമാത്രം ആഗ്രഹിക്കുന്നുണ്ട് എന്ന് വെളിപ്പെടുത്തുന്ന വിവരം പുറത്ത് വിട്ട് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമിന്റെ ഫിസിയോ ടോമി സിംസെക്. ഏറെ നാളുകള്‍ക്ക് ശേഷം ഐപിഎല്ലിനായി ചെന്നൈയില്‍ ക്യാമ്പിലെത്തിയപ്പോള്‍ ധോണി അതികഠിനമായ പരിശീലനമാണ് ചെയ്‌തെന്നാണ് സിംസെകിന്റെ വെളിപ്പെടുത്തല്‍.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇത്തവണ ആദ്യമായി ധോണി വിക്കറ്റ് കീപ്പിംഗ് പരിശീലനം നടത്തി. ഐ പി എല്ലിൽ മികച്ച പ്രകടനം നടത്തുമെന്ന ആത്മവിശ്വാസവും അദ്ദേഹത്തിനുണ്ടായിരുന്നുവത്രേ. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിന് ശേഷം ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്ന ധോണി ഐപിഎല്ലിന് മുന്നോടിയായിട്ടാണ് പരിശീലനം വീണ്ടും ആരംഭിച്ചത്.

ധോണിയുടെ തിരിച്ച് വരവ് ആരാധകരും സഹതാരങ്ങളും പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിനെതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു. ധോണിയെ ഇനി ടീം ഇന്ത്യയിലേക്ക് പരിഗണിക്കേണ്ടെന്ന നിലപാട് പരസ്യമായി അറിയിച്ച് മുന്‍ താരങ്ങളായ കപില്‍ദേവ്, വീരേന്ദ്ര സെവാഗ്, ഗവാസ്‌ക്കര്‍ അടക്കമുളളവര്‍ രംഗത്തെത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :