രേണുക വേണു|
Last Modified ബുധന്‍, 7 ഡിസംബര്‍ 2022 (15:08 IST)
ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ രസകരമായ ക്യാച്ചുമായി ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍. ക്യാച്ച് എടുക്കാന്‍ കൈകള്‍ തന്നെ വേണമെന്നില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ധവാന്‍. ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനെ പുറത്താക്കാനാണ് ധവാന്റെ രസികന്‍ ക്യാച്ച്.
വാഷിങ്ടണ്‍ സുന്ദര്‍ എറിഞ്ഞ 17-ാം ഓവറിലാണ് ഷാക്കിബ് പുറത്തായത്. ടോപ് എഡ്ജ് എടുത്ത പന്ത് ക്യാച്ച് ആകുകയായിരുന്നു. അനായാസം ധവാന്‍ കൈപിടിയില്‍ ഒതുക്കുമെന്ന് തോന്നിയെങ്കിലും പന്ത് ധവാന്റെ കൈകള്‍ക്കിടയിലൂടെ ചോര്‍ന്നു. എന്നാല്‍ ആ ക്യാച്ച് നഷ്ടമായില്ല ! കൈകള്‍ക്കിടയില്‍ നിന്ന് ചോര്‍ന്ന പന്ത് കൃത്യമായി ധവാന്റെ തുടകള്‍ക്കിടയില്‍ ഭദ്രമായി നിന്നു. അക്ഷരാര്‍ത്ഥത്തില്‍ തുടകള്‍ കൊണ്ടാണ് ധവാന്‍ ആ ക്യാച്ച് എടുത്തതെന്ന് പറയാം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.