അഭിറാം മനോഹർ|
Last Modified ബുധന്, 13 മെയ് 2020 (08:25 IST)
അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ഇന്ത്യൻ താരങ്ങൾ ആരെല്ലാമാണെന്ന് വെളിപ്പെടുത്തി
ദക്ഷിണാഫ്രിക്കൻ സ്റ്റാർ ബറ്റ്സ്മാൻ എ ബി ഡിവില്ലിയേഴ്സ്.ടെസ്റ്റിലും ഏകദിനത്തിലും ടി20യിലുമായി വ്യത്യസ്തരായ ഇന്ത്യൻ ബൗളർമാരെയാണ് ഡിവില്ലിയേഴ്സ് തിരഞ്ഞെടുത്തിരിക്കുന്നത്.
ടി20യിൽ തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ചത് ഇന്ത്യയുടെ വലം കയ്യൻ പേസർ ജസ്പ്രീത് ബുമ്രയാണെന്നാണ് ഡിവില്ലിയേഴ്സ് പറയുന്നത്.ഏകദിനത്തിൽ നേരിടാൻ ഏറ്റവുമധികം പ്രയാസപ്പെട്ട ഇന്ത്യൻ ബൗളർ മുഹമ്മദ് ഷമിയാണ്.ടെസ്റ്റിൽ രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയും തന്നെ ഏറെ ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്നും ഡിവില്ലിയേഴ്സ് വ്യക്തമാക്കി.