Delhi vs Railways Ranji Trophy Match: വിരാട് കോലിയുടെ രഞ്ജി മത്സരം എപ്പോള്‍? തത്സമയം കാണാന്‍ എന്തുവേണം? അറിയേണ്ടതെല്ലാം
ജിയോ സിനിമാസില്‍ മത്സരം തത്സമയം കാണാം
രേണുക വേണു|
Last Modified ബുധന്‍, 29 ജനുവരി 2025 (10:45 IST)
Virat Kohli - Ranji Trophy
Delhi vs Railways Ranji Trophy Match: 12 വര്‍ഷങ്ങള്‍ക്കു ശേഷം വിരാട് കോലി വീണ്ടും രഞ്ജി ജേഴ്‌സി അണിഞ്ഞ് കളത്തിലിറങ്ങുന്നു. ഡല്‍ഹിക്കു വേണ്ടിയാണ് കോലി രഞ്ജി ട്രോഫിയില്‍ കളിക്കുക. 2012 ലാണ് താരം അവസാനമായി രഞ്ജി കളിച്ചത്. കോലിയുടെ സാന്നിധ്യം ഇത്തവണത്തെ രഞ്ജി മത്സരങ്ങളുടെ ഡിമാന്‍ഡും വര്‍ധിപ്പിച്ചിരിക്കുകയാണ്.
വ്യാഴാഴ്ച (ജനുവരി 30) മുതലാണ് വിരാട് കോലിയുടെ ഡല്‍ഹി ടീമും റെയില്‍വെയ്‌സും തമ്മിലുള്ള മത്സരം. ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയമാണ് ആതിഥേയത്വം വഹിക്കുക. രാവിലെ 9.30 നു മത്സരം ആരംഭിക്കും. ജിയോ സിനിമാസില്‍ മത്സരം തത്സമയം കാണാം. ഗൂഗിള്‍ ട്രെന്‍ഡ്‌സില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി 20 പരമ്പരയേക്കാള്‍ സെര്‍ച്ച് ഡല്‍ഹി-റെയില്‍വെയ്‌സ് രഞ്ജി ട്രോഫി മത്സരത്തിനാണ്. ഡല്‍ഹി സ്റ്റേഡിയത്തില്‍ കോലിയുടെ പരിശീലിനം കാണാന്‍ ആരാധകരും റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകരും തടിച്ചുകൂടിയിരിക്കുകയാണ്.