അഭിറാം മനോഹർ|
Last Modified വ്യാഴം, 14 ഒക്‌ടോബര്‍ 2021 (10:41 IST)
ഐപിഎല്ലിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമതെത്തിയിട്ടും പ്ലേ ഓഫിൽ പുറത്തായ രണ്ടാം ടീമെന്ന നാണക്കേടിന്റെ റെക്കോഡ് സ്വന്തം പേരിലാക്കി ഡൽഹി ക്യാപ്പിറ്റൽസ്. 2016 സീസണിൽ 18 പോയന്റുമായി ഒന്നാമതെത്തിയ ഗുജറാത്ത് ലയൺസ് ക്വാളിഫയറില്‍ ബാംഗ്ലൂരിനോടും ഹൈദരാബാദിനോടും തോറ്റിരുന്നു.
ഡൽഹി ക്യാപിറ്റല്‍സ് ഇക്കുറി 20 പോയിന്‍റുമായി ഒന്നാമതെത്തിയ ശേഷമാണ് ചെന്നൈയോടും കൊൽക്കത്തയോടും പരാജയപ്പെട്ടത്. 150 റൺസിൽ താഴെ പ്രതിരോധിക്കാത്ത രണ്ട് ടീമുകളില്‍ ഒന്ന് എന്ന മോശം റെക്കോര്‍ഡ് മറികടക്കാനും ഡൽഹിക്ക് കഴിഞ്ഞില്ല.
അതേസമയം ഐപിഎല്ലില്‍ നാളെ
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്- ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഫൈനൽ നടക്കും.
ഐപിഎൽ ആദ്യപാദത്തിൽ ഏറ്റവും പിന്നിൽ നിന്നിരുന്ന ടീമുകളിൽ ഒന്ന് എന്ന നിലയിൽ നിന്നും രണ്ടാം പാദത്തിൽ പുതിയ ഊർജവുമായാണ് കൊൽക്കത്തയെത്തിയിരിക്കുന്നത്. അതേസമയം വയസൻ പടയെന്ന കളിയാക്കലുകൾക്കിടയിലും തലയുയർത്തിയാണ് ചെന്നൈയുടെ ഫൈനൽ പ്രവേശനം.
ഫൈനൽ പ്രവേശനത്തിന് റുതുരാജ് ഗെയ്‌ക്ക്‌വാദ് ചെന്നൈയ്ക്ക് ഊർജമായപ്പോൾ വെങ്കിടേഷ് അയ്യർ എന്ന പുതിയ താരത്തിന്റെ കണ്ടെത്തലാണ് രണ്ടാം പാദത്തിലെ കൊൽക്കത്തയുടെ ഉയർത്തെഴുന്നേൽപ്പിന് പിന്നിൽ.