രേണുക വേണു|
Last Modified വ്യാഴം, 14 ഏപ്രില്‍ 2022 (12:17 IST)
ഓള്‍റൗണ്ടര്‍ ദീപക് ചഹറിന്റെ കരിയറില്‍ വില്ലനായി തുടര്‍ പരുക്കുകള്‍. പുറംഭാഗത്ത് പരുക്കേറ്റ ദീപക് ചഹറിന് അടുത്ത നാല് മാസത്തേക്ക് കളിക്കാന്‍ സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. നാല് മാസത്തോളം താരത്തിനു വിശ്രമം ആവശ്യമാണ്. ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പ് കളിക്കാനും ചഹറിന് സാധിക്കില്ല.