‘അതൊരു തെറ്റായ തീരുമാനം, ഇനി ഓസ്‌ട്രേലിയയ്‌ക്കായി കളിക്കില്ല, എല്ലാം മതിയാക്കുന്നു’; വാര്‍ണര്‍

‘അതൊരു തെറ്റായ തീരുമാനം, ഇനി ഓസ്‌ട്രേലിയയ്‌ക്കായി കളിക്കില്ല, എല്ലാം മതിയാക്കുന്നു’; വാര്‍ണര്‍

david warner , warner , Cricket Austrlia , Steve Smith , smith , ball tampering , ഡേ​വി​ഡ് വാ​ർ​ണര്‍ , വാര്‍ണര്‍ , ഓസ്ട്രേലിയ , പ​ന്ത് ചു​ര​ണ്ട​ൽ , സ്‌റ്റീവ് സ്‌മിത്ത് , ദക്ഷിണാഫ്രിക്ക
സിഡ്നി| jibin| Last Modified ശനി, 31 മാര്‍ച്ച് 2018 (13:02 IST)
ഇനി രാജ്യത്തിനായി ക്രിക്കറ്റ് കളിക്കില്ലെന്നറിയിച്ച് വി​വാ​ദ​ത്തില്‍ വിലക്ക് നേരിടുന്ന ഡേ​വി​ഡ് വാ​ർ​ണര്‍. സം​ഭ​വ​ത്തി​ന്‍റെ മു​ഴു​വ​ൻ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കു​ന്നു. പൊറുക്കാനാകാത്ത തെറ്റാണ് ചെയ്തതെന്നും
സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ‌ നടത്തിയ പ്രത്യേക വാർത്താ സമ്മേളനത്തില്‍ പൊ​ട്ടി​ക്ക​ര​ഞ്ഞു​കൊ​ണ്ട് അദ്ദേഹം പറഞ്ഞു.

വിലക്കിന്റെ കാലം കഴിഞ്ഞാലും രാജ്യത്തിനായി കളിക്കാന്‍ ഇനിയില്ല. വീണ്ടും കളിക്കാൻ അവസരം ലഭിക്കുക്കുമായിരിക്കുമെങ്കിലും അതിന് താന്‍ ഒരുക്കമല്ല. സം​ഭ​വ​ത്തി​ന്‍റെ മു​ഴു​വ​ൻ ഉ​ത്ത​ര​വാ​ദി​ത്വവും ഞാന്‍ ഏ​റ്റെ​ടു​ക്കു​ന്നുവെന്നും വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.


ക്രി​ക്ക​റ്റിലൂടെ രാ​ജ്യ​ത്തി​ന്‍റെ മ​ഹ​ത്ത്വം ഉയർത്താനാണ് ഞാന്‍ ആ​ഗ്ര​ഹി​ച്ചത്. എന്നാല്‍, ക്രിക്കറ്റ് ഓസ്ട്രേലിയയെ വലിച്ചു താഴെയിടുന്ന നിലപാടാണ് ഞങ്ങളിൽ നിന്നുണ്ടായത്. അതൊരു തെറ്റായ തീരുമാനമായിരുന്നു. ക്രി​ക്ക​റ്റി​നെ സ്നേ​ഹി​ക്കു​ന്ന​എല്ലാവരോടും മാ​പ്പ് ചോ​ദി​ക്കു​ന്നു​വെ​ന്നും വാര്‍ണര്‍ പറഞ്ഞു.

സംഭവിച്ച കാര്യങ്ങളെക്കുറിച്ചുള്ള പരിശോധനകള്‍ക്കാകും ഇനിയുള്ള ദിവസങ്ങള്‍. മാറ്റങ്ങള്‍ സ്വീകരിക്കാന്‍ അഭിപ്രായം തേടും. ടീമംഗങ്ങൾ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ കളിക്കുമ്പോള്‍ അവരെ വിട്ട് ഇവിടെ വന്നിരിക്കുന്നതിൽ ദുഃഖമുണ്ടെന്നും കണ്ണീരോടെ വാര്‍ണര്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :