അഭിറാം മനോഹർ|
Last Modified ഞായര്‍, 22 സെപ്‌റ്റംബര്‍ 2024 (12:49 IST)
ഐപിഎല്‍ മെഗാതാരലേലത്തിന് മുന്‍പായി ഓരോ ടീമിനും എത്ര താരങ്ങളെ നിലനിര്‍ത്താമെന്ന കാര്യത്തില്‍ ബിസിസിഐ ഇതുവരെ അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചെന്നൈ നിലനിര്‍ത്തുക അഞ്ച് താരങ്ങളെയെന്ന് റിപ്പോര്‍ട്ട്. വരാനിരിക്കുന്ന താരലേലത്തില്‍ 6 കളിക്കാരെയെങ്കിലും ടീമുകള്‍ക്ക് നിലനിര്‍ത്താനാകുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ എം എസ് ധോനിയെ ചെന്നൈ നിലനിര്‍ത്തുമോ എന്ന കാര്യത്തിലാണ് ആരാധകര്‍ ആകാംക്ഷയുള്ളത്.
റേവ് സ്‌പോര്‍ട്ടിന്റെ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഐപിഎല്‍ 2025 സീസണില്‍ അഞ്ച് കളിക്കാരെ നിലനിര്‍ത്താനാണ് ചെന്നൈ തീരുമാനിച്ചിരിക്കുന്നത് എന്നാണ് അറിയുന്നത്. നായകന്‍ റുതുരാജ് ഗെയ്ക്ക്വാദ്, രവീന്ദ്ര ജഡേജ,ശിവം ദുബെ,മതീഷ പതിരാന, എം എസ് ധോനി എന്നിവരെയാകും ചെന്നൈ നിലനിര്‍ത്തുക. ഇതോടെ ഡിവോണ്‍ കോണ്‍വെ,മഹീഷ് തീക്ഷണ,ദീപക് ചാഹര്‍ എന്നിവരെ ചെന്നൈയ്ക്ക് കൈയൊഴിയേണ്ടതായി വരും.
ധോനിക്ക് ഒരു സീസണ്‍ കൂടി കളിക്കാന്‍ അവസരം ഒരുക്കാനാണ് ചെന്നൈയുടെ തീരുമാനം. വരുന്ന സീസണില്‍ മികച്ച പ്രകടനം നടത്തി കിരീടത്തോടെ ധോനിയ്ക്ക് യാത്രയയപ്പ് നല്‍കാനാവും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ലക്ഷ്യമിടുന്നത്. എന്നാല്‍ ധോനിയെ നിലനിര്‍ത്താന്‍ കൂടുതല്‍ മുതല്‍ മുടക്കേണ്ടതിനാല്‍ തന്നെ താരലേലത്തില്‍ ഈ തീരുമാനം ചെന്നൈയ്ക്ക് തിരിച്ചടിയാകാനും സാധ്യതയുണ്ട്.