'ആ വിളിയിൽ എല്ലാമുണ്ട്'; ചെന്നൈയുമായുള്ള ആത്മബന്ധത്തെ കുറിച്ച് 'തല'

വെബ്‌ദുനിയ ലേഖകൻ| Last Updated: ബുധന്‍, 4 മാര്‍ച്ച് 2020 (18:23 IST)
അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്നും ധോണി വിരമിക്കൽ പ്രഖ്യാപിക്കുമോ, നീലക്കുപ്പായത്തിൽ വിണ്ടും കളത്തിലിറങ്ങുമോ ഇങ്ങനെ എണ്ണമറ്റ ചർച്ചകളാണ് നടക്കുന്നത് ധോനിയെ കുറിച്ച് നടക്കുന്നത്. എന്നാൽ ഇനി അത്തരം ചർച്ചകൾക്കുള്ള ഇടമില്ല. ചെന്നൈ സൂപ്പർ കിങ്സ് ആരാധകരുടെ തല ഐപിഎല്ലിനായി പരിശീലനം ആരംഭിച്ചുകഴിഞ്ഞു. കഴിഞ്ഞ വൺഡേ ഇന്റർനാഷ്ണൽ വേൾഡ് കപ്പിലെ പരാജയം മുതൽ കേട്ട പഴികൾക്കെല്ലാം ചേർത്ത് ഐപിഎല്ലിൽ ധോണി മറുപടി നൽകും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

അതിനാൽ തന്നെ ധോണി ആരാധകരും ഹേറ്റർമാരും ഒരുപോലെ ഐപിഎല്ലിലെ ധോണിയുടെ പ്രകടനത്തിനായി കാത്തിരിക്കുകയാണ്. ധോണിയില്ലാത്ത ഒരു ചെന്നൈ സൂപ്പർ കിങ്സിനെ കുറിച്ച് ആരാധകർക്ക് ചിന്തിക്കാനാകില്ല. ഇപ്പോഴിതാ ചെന്നൈ സൂപ്പർകിങ്സുമായുള്ള ആതമബന്ധത്തെ കുറിച്ച് തുറന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ചെന്നൈയുടെ സ്വന്തം തല ധോണി.

ഒരു മനുഷ്യൻ എന്ന നിലയിലും ഒരു ക്രിക്കറ്റർ എന്ന നിലയിലും തന്നിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാൻ ചെന്നൈ സൂപ്പർകിങ്സിന് ആയിട്ടുണ്ട് എന്ന് ധോണി പറയുന്നു. 'ഒരു മനുഷ്യൻ എന്ന നിലയിലും ക്രിക്കറ്റർ എന്ന നിലയിലും ഒരുപാട് മാറ്റങ്ങൾ കൊണ്ടുവാരാൻ ചെന്നൈ സൂപ്പർകിങ്സിൻ ആയിട്ടുണ്ട്. ഗ്രൗണ്ടിനും പുറത്തുമുള്ള മോശം സമയങ്ങളെ കൈകാര്യം ചെയ്യാനും വിനയത്തോടെ ഇരിക്കാനും പഠിപ്പിച്ചത് ചെന്നൈയാണ്.

ആരാധകർ സ്നേഹത്തോടെ തല എന്നാണ് ധോണിയെ വിളിക്കുന്നത്. ആ വിളി കേൾക്കുമ്പോഴുള്ള സന്തോഷത്തെ കുറിച്ചും ധോണി മനസുതുറന്നു. സഹോദരൻ എന്നാണ് 'തല' എന്ന വിളിയുടെ സാമാന്യ അർത്ഥം. ആ വിളി കേൾക്കുന്നത് വലിയ ഇഷ്ടമാണ്. ആരാധകരുടെ സ്നേഹവും വാൽസല്യവുമെല്ലാം ആ വിളിയിലുണ്ട്. ധോണി പറഞ്ഞു. മാർച്ച് 29നാണ് ഐപി എല്ലിന് തുടക്കമാകുന്നത്. വാംഖടെ സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർകിങ്‌സും മുബൈ ഇന്ത്യൻസും തമ്മിലാണ് അദ്യ മത്സരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :