ഓസ്‌ട്രേലിയക്കെതിരെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന ടെസ്റ്റില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം

സിആര്‍ രവിചന്ദ്രന്‍| Last Modified ഞായര്‍, 24 ഡിസം‌ബര്‍ 2023 (19:49 IST)
ഓസ്‌ട്രേലിയക്കെതിരെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന ടെസ്റ്റില്‍ ഇന്ത്യന്‍ ജയം എട്ട് വിക്കറ്റിന്. രണ്ടാം ഇന്നിംഗ്‌സില്‍ 75 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. സ്മൃതി മന്ദാന 38 റണ്‍സുമായി പുറത്താകാതെ നിന്നു.

നേരത്തേ നാല് വിക്കറ്റ് വീഴ്ത്തിയ സ്‌നേഹ് റാണയുടെ ബൗളിംഗ് മികവില്‍ ഇന്ത്യ സന്ദര്‍ശകരെ 261 റണ്‍സിന് പുറത്താക്കുകയായിരുന്നു. സ്‌കോര്‍ ഓസ്‌ട്രേലിയ - ഒന്നാം ഇന്നിംഗ്‌സ് - 219, രണ്ടാം ഇന്നിംഗ്‌സ് - 261. ഇന്ത്യ - ഒന്നാം ഇന്നിംഗ്‌സ് - 406. രണ്ടാം ഇന്നിംഗ്‌സ് 75/2.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :