സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 21 ഒക്ടോബര്‍ 2023 (20:47 IST)
തകര്‍ന്ന് ഇംഗ്ലണ്ട്. ദക്ഷിണാഫ്രിക്കയ്ക്ക് 229 റണ്‍സിന്റെ കൂറ്റന്‍ വിജയം. 50ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 399റണ്‍സാണ് ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക അടിച്ചുകൂട്ടിയത്. ക്ലാസനും യാന്‍സനും തമ്മിലെ 151 റണ്‍സിന്റെ കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയെ കൂറ്റന്‍ സ്കോറിലെത്തിച്ചത്. ക്ലാസന് 67 പന്തില്‍ നിന്നും 109 റണ്‍സ് നേടിയാണ് പുറത്തായത്. യാണ്സന് 42പന്തില്‍ നിന്ന് 75 റണ്‍സ് നേടി പുറത്താകാതെ നിന്നു. തുടക്കത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടുപന്തില്‍ നാലുറണ്‍സ് നേടിയ ഡി കോക്കിനെ നഷ്ടമായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിലേ വിക്കറ്റുകള്‍ നഷ്ടമായി. 22 ഓവര്‍ ആയപ്പോഴേക്കും ഇംഗ്ലണ്ട് ഓള് ഔട്ടായി. 170 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു.