ഓസ്ട്രേലിയൻ പിച്ചിൽ കുൽദീപ് തിളങ്ങും; താരത്തെ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിൽ ഉൾപ്പെടുത്തണമെന്ന് സുനിൽ ഗവാസ്കർ

ഞായര്‍, 7 ഒക്‌ടോബര്‍ 2018 (15:37 IST)

ഓസ്‌ട്രേലിയയില്‍ പര്യടനം നടത്താനിരിക്കുന്ന ഇന്ത്യന്‍ ടീമില്‍  കുല്‍ദീപ് യാദവിനെയും ഉള്‍പ്പെടുത്തണമെന്ന് മുന്‍ ഇന്ത്യൻ താരം സുനില്‍ ഗാവസ്‌കര്‍. വെസ്റ്റന്റീസിനെതിരായ ടെസ്റ്റിൽ കുൽദീപ് അഞ്ച് വിക്കറ്റ്  നേട്ടം സ്വന്തമാ‍ക്കിയതിനെ കുറിച്ച് പ്രതികരിക്കവെയാണ് മുൻ ക്യാപ്റ്റന്റെ പ്രതികരണം. 
 
ആദ്യ ഇന്നിങ്സിൽ വലിയ നേട്ടങ്ങൾ ഉണ്ടാക്കാനാവതെ വന്നതോടെ കുൽദീപ് രണ്ടാം ഇന്നിങ്ങ്സിൽ വ്യത്യസ്തമായി ചിന്തിച്ചു. ലെങ്തില്‍ വരുത്തിയ മാറ്റവും റൗണ്ട് ദി വിക്കറ്റ് ആയി എറിയാന്‍ തയ്യാറായതും ചിന്തിക്കുന്ന ബൗളറാണ് കുല്‍ദീപ് എന്ന് വ്യക്തമാക്കുന്നു. വെല്ലുവിളി ഏറ്റെടുക്കാനുള്ള കഴിവും താരത്തിനുണ്ട്. 
 
ഓസ്‌ട്രേലിയയിലെ പിച്ച്‌ റിസ്റ്റ് സ്പിന്നര്‍മാര്‍ക്ക് ബൗണ്‍സും ടേണും ലഭിക്കുന്ന പിച്ചുകളാണ്. അതിനാൽ ഓസ്ട്രേലിയൻ പര്യടനത്തിൽ കുൽദീപിനെ ഉൾപ്പെടുത്തണം. സെലക്ടർമാർ ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കും എന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. അരങ്ങേറ്റ ടെസ്റ്റിൽതന്നെ സെഞ്ച്വറി നേടിയ പ്രിഥ്വി ഷായെയും ഗവാസ്കർ അഭിനന്ദിച്ചു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ആ അപൂർവ നേട്ടം സ്വന്തമാക്കി കുൽദീപ് യാദവ്

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ അരെയും അമ്പരപ്പിക്കുന്ന പ്രകടനം നടത്തി ...

news

'കോഹ്‌ലിയെ വെല്ലാൻ പാകത്തിനുള്ള മറ്റൊരു കളിക്കാരൻ ഇപ്പോൾ ഇല്ല': സുനില്‍ ഗാവസ്‌കർ

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ലോകത്തിലെ മികച്ച ബാറ്റ്‌സ്മാന്‍ ആണെന്ന് ക്രിക്കറ്റ് ...

news

പൃഥ്വി ഷാ ഒരു സംഭവം തന്നെ, പക്ഷേ സേവാഗിനോട് താരതമ്യം ചെയ്യരുത്: ഗാംഗുലി

ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ താരോദയം പൃഥ്വി ഷായെ വീരേന്ദര്‍ സേവാഗിനോട് ...

news

കന്നിസെഞ്ചുറിയുമായി ജഡേജയും; ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ അരങ്ങേറ്റ താരം പൃഥ്വി ഷാ സെഞ്ചുറി അടിച്ചത് കണ്ട് ...

Widgets Magazine