Last Modified ശനി, 27 ജൂലൈ 2019 (11:50 IST)
ലോകകപ്പ് കഴിഞ്ഞതിനു പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രധാന ചര്‍ച്ചാ വിഷയം ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തമ്മില്‍ അത്ര നല്ല ചേര്‍ച്ചയിലല്ലെന്ന റിപ്പോര്‍ട്ടുകളെക്കുറിച്ചായിരുന്നു. ഇരുവരും അടിച്ച് പിരിഞ്ഞുവെന്ന് വരെ റിപ്പോർട്ടുകൾ വന്നു. രോഹിത് കോഹ്ലിയേയും അനുഷ്ക ശർമയേയും ഇൻസ്റ്റഗ്രാമിൽ ‘അൺഫോളോ’ ചെയ്തതോട് കൂടി കാര്യങ്ങൾ വഷളായി.
എന്നാൽ, ഇപ്പോൾ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് പിന്നീട് ഇതു നിഷേധിച്ചു രംഗത്തു വന്നിരിക്കുകയാണ്. ബിസിസിഐയെ നിയന്ത്രിക്കാന്‍ സുപ്രീം കോടതി നിയമിച്ച സിഒഎയുടെ മേധാവിയാ വിനോദ് റായ് ആണ് ഇക്കാര്യത്തെ കുറിച്ച് വിശദീകരണം നൽകിയിരിക്കുന്നത്.
ഇംഗ്ലണ്ടിനെപ്പോലെ വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ വ്യത്യസ്ത ക്യാപ്റ്റന്‍മാരെന്ന ശൈലി ഇന്ത്യയും കൊണ്ടു വന്നേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും റായ് തള്ളിക്കളഞ്ഞു. ലോകകപ്പില്‍ ഇന്ത്യന്‍ നിരയില്‍ ഏറ്റവും ഗംഭീര പ്രകടനം നടത്തിയത് രോഹിത്തായിരുന്നു. കോഹ്ലിക്ക് ഇത്രയും പെർഫോം ചെയ്യാൻ സാധിച്ചിരുന്നില്ല. ഇത് മൂലം ഇരുവരും തമ്മിൽ ഈഗോ പ്രശ്നങ്ങൾ ഉണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ദേശീയ മാധ്യമങ്ങളായിരുന്നു ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്തത്. ഏതായാലും കോഹ്ലിയും രോഹിതും നിലവിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് പറഞ്ഞ് കൈകഴുകിയിരിക്കുകയാണ് ബിസിസിഐ ഇപ്പോൾ.