ലൈംഗിക ചുവയുള്ള കമന്റ്; ഗയിലിനെതിരെ സ്ത്രീപക്ഷ സംഘടനകള്‍

സെന്റ്‌ ജോണ്‍സ്‌ ആന്റിഗ്വ:| Last Updated: ശനി, 19 ജൂലൈ 2014 (15:51 IST)
വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്‌ലിന്റെ ലൈംഗിക ചുവയുള്ള കമന്റ് വിവാദമാകുന്നു. പിച്ചിന്റെ അവസ്ഥയെങ്ങനെയുണ്ടെന്ന ഒരു മാധ്യമ പ്രവര്‍ത്തക യുടെ ചോദ്യത്തിന് നിന്നെ
സ്‌പര്‍ശിക്കാതെ അതെക്കുറിച്ച്‌ എങ്ങനെ പറയും എന്നാണ് ഗയില്‍ മറുപടി നല്‍കിയത്. ഇതുകൂടാതെ മാധ്യമപ്രവര്‍ത്തകയുടെ ചിരി അതിമനോഹരമാണെന്നും ഗയില്‍ കൂട്ടിചേര്‍ത്തു.കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ തന്റെ ടീമിന്റെ മത്സരത്തിന്റെ തലേന്നാണ് ഗയില്‍ വിവാദ പരാമര്‍ശം നടത്തിയത്.

വിമന്‍ എഗന്‍സ്‌റ്റ് റേപ്പ്‌' ഗെയ്‌ലിന്റെ ലൈംഗിക ചുവയുള്ള പരാമര്‍ശനത്തില്‍
കടുത്ത വിമര്‍ശനവുമായി രംഗത്തു വന്നു. ഗെയ്‌ല്‍ മാപ്പു പറയണമെന്ന്‌ 'വിമന്‍ എഗന്‍സ്‌റ്റ് റേപ്പ്‌' ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാ‍ല്‍ മാധ്യമപ്രവര്‍ത്തകയും ഗയിലും
വാര്‍ത്താസമ്മേളനത്തിനു ശേഷവും സൗഹൃദ സംഭാഷണം നടത്തിയിരുന്നുവെന്നും ഇവര്‍തമ്മിലുള്ള ഇരുപ്പ് വശം വച്ച് മാധ്യമപ്രവര്‍ത്തക പരാതിയുമായി രംഗത്ത് വരില്ലെന്നും അതിനാല്‍ ഗയിലിനെതിരെ നടപടിയുണ്ടാവില്ലെന്നുമാണ് കരീബിയന്‍ പ്രീമിയര്‍ ലീഗ് അധികൃതര്‍ പറയുന്നത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :