കോലി തുടരും, ഇനിയും 5 വർഷം ടീമിലുണ്ടാകും, ഉടൻ വിരമിക്കില്ലെന്ന സൂചന നൽകി പരിശീലകൻ

Kohli
Kohli
അഭിറാം മനോഹർ| Last Modified വെള്ളി, 20 ഡിസം‌ബര്‍ 2024 (08:20 IST)
ആര്‍ അശ്വിന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും പടിയിറങ്ങിയതിന് പിന്നാലെ കൂടുതല്‍ താരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന വാര്‍ത്തയാണ് ഇന്ത്യന്‍ ടീമിനെ പറ്റി ഇപ്പോള്‍ പുറത്തുവരുന്നത്. ബ്രിസ്‌ബെയ്ന്‍ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു അശ്വിന്റെ അപ്രതീക്ഷിതമായ വിരമിക്കല്‍ പ്രഖ്യാപനം. ഓസീസ് പര്യടനത്തില്‍ കാര്യമായ അവസരം ലഭിക്കാതിരുന്ന താരത്തിന് വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിലും അവഗണന നേരിടാമെന്ന സാധ്യത കൂടിയാണ് വിരമിക്കല്‍ തീരുമാനത്തിലേക്ക് നയിച്ചത്.


ഇതിന് പിന്നാലെയാണ് കൂടുതല്‍ സീനിയര്‍ താരങ്ങള്‍ അശ്വിന്റെ പാത പിന്തുടരുമെന്ന വാര്‍ത്തകള്‍ പുറ്ത്തുവന്നത്. എന്നാലിപ്പോളിതാ സീനിയര്‍ താരമായ വിരാട് കോലി ടീമില്‍ തന്നെ തുടരുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കോലിയുടെ ബാല്യകാല കോച്ചായ രാജ്കുമാര്‍ ശര്‍മ. അടുത്ത അഞ്ച് വര്‍ഷം കൂടി കോലി ടീമിനൊപ്പം തുടരുമെന്നാണ് അദ്ദേഹം പറയുന്നത്. കോലി എപ്പോഴും ക്രിക്കറ്റ് ആസ്വദിക്കുന്ന താരമാണെന്നും പ്രതിസന്ധി ഘട്ടങ്ങളില്‍ മികവ് പുലര്‍ത്താന്‍ കോലിയ്ക്കാകുമെന്നും 2027ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ കോലിയും കാണുമെന്നും രാജ് കുമാര്‍ പറഞ്ഞു. 2025ല്‍ പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് പിന്നാലെ രോഹിത് ശര്‍മയും വിരാട് കോലിയും ഏകദിന ഫോര്‍മാറ്റില്‍ നിന്നും വിരമിചേക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് കോലിയുടെ പരിശീലകന്റെ പ്രതികരണം.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :