Chetan Sharma Sting Operation: സഞ്ജുവിനെ ടീമിലെടുത്തില്ലെങ്കില്‍ ട്വിറ്ററില്‍ ചീത്ത വിളി കേള്‍ക്കണം; മലയാളി താരത്തിനു അവസരം നല്‍കിയിരുന്നത് ഗത്യന്തരമില്ലാതെ ! വെളിപ്പെടുത്തലുമായി ചേതന്‍ ശര്‍മ

പലപ്പോഴും സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നത് ഗത്യന്തരമില്ലാതെയാണെന്ന് ചേതന്‍ പറയുന്നു

രേണുക വേണു| Last Modified ബുധന്‍, 15 ഫെബ്രുവരി 2023 (10:23 IST)

Chetan Sharma Sting Operation: ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മയുടെ വെളിപ്പെടുത്തലുകള്‍. സീ ന്യൂസ് ചാനല്‍ നടത്തിയ ഒളിക്യാമറ അന്വേഷണത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് വിവാദമാകാവുന്ന പല കാര്യങ്ങളെയും കുറിച്ച് ചേതന്‍ ശര്‍മ വെളിപ്പെടുത്തുന്നത്. അതില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് മലയാളി താരം സഞ്ജു സാംസണുമായി ബന്ധപ്പെട്ട് ചേതന്‍ ശര്‍മ നടത്തിയ പരാമര്‍ശം.

പലപ്പോഴും സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നത് ഗത്യന്തരമില്ലാതെയാണെന്ന് ചേതന്‍ പറയുന്നു. സഞ്ജുവിനെ ടീമിലെടുത്തില്ലെങ്കില്‍ ട്വിറ്ററില്‍ ആളുകള്‍ ബിസിസിഐയെ ചീത്ത വിളിക്കും. അങ്ങനെയാണ് പല കളികളിലും സഞ്ജുവിനെ കൂടി ഉള്‍പ്പെടുത്തേണ്ടി വന്നത്. സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ എടുക്കാതിരുന്നപ്പോഴെല്ലാം സമൂഹമാധ്യമങ്ങളിലുണ്ടായ വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചേതന്‍ ശര്‍മയുടെ പരാമര്‍ശം.

ബംഗ്ലാദേശിനെതിരായ ഏകദിനത്തിലെ ഇഷാന്‍ കിഷന്റെ ഇരട്ട സെഞ്ചുറിയും ശുഭ്മാന്‍ ഗില്ലിന്റെ മികച്ച ഫോമും സഞ്ജു സാംസണ്‍, കെ.എല്‍.രാഹുല്‍, ശിഖര്‍ ധവാന്‍ എന്നിവരുടെ കരിയര്‍ അപകടത്തിലാക്കിയെന്നും ചേതന്‍ ശര്‍മ പ്രതികരിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :