കോഹ്‌ലി ഇത് ശ്രദ്ധിക്കുന്നുണ്ടോ ?; നിലവിലേത് ചെറിയ പ്രശ്‌നമല്ല - മുന്നറിയിപ്പുമായി ദാദ രംഗത്ത്

ചാമ്പ്യന്‍‌സ് ട്രോഫിയില്‍ കോഹ്‌ലിക്ക് മുന്നറിയിപ്പ് നല്‍കി ഗാംഗുലി രംഗത്ത്

  champions trophy , saurve ganguli , team india , India pakistan match , virat kohli , kohli , ടീം ഇന്ത്യ , സൗരവ് ഗാംഗുലി , യുവരാജ് സിംഗ് , യുവി , കോഹ്‌ലി , ഗാംഗുലി , ഇന്ത്യ പാകിസ്ഥാന്‍ മത്സരം
ലണ്ടന്‍| jibin| Last Updated: വ്യാഴം, 1 ജൂണ്‍ 2017 (16:20 IST)
മികച്ച ഫോമിലാണെങ്കിലും ചാമ്പ്യന്‍‌സ് ട്രോഫിയില്‍ ഞായറാഴ്‌ച പാകിസ്ഥാനെ നേരിടാനൊരുങ്ങുന്ന ടീം ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി രംഗത്ത്.

നമ്മുടെ അഞ്ച് ബോളര്‍മാരും ഫോമിലാണെന്നത് അനുകൂലമായ സാഹചര്യമൊരുക്കുമെങ്കിലും ബാറ്റിംഗ് പൊസിഷനിലെ നാലാം സ്ഥാനത്ത് പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് ഗാംഗുലി ഓര്‍മ്മപ്പെടുത്തുന്നത്.

നാലാം നമ്പറില്‍ ഇറങ്ങുന്ന യുവരാജ് സിംഗ് ഫോം വീണ്ടെടുക്കേണ്ടതുണ്ട്. ഈ നമ്പറിലെ പ്രശ്‌നം എത്രയും വേഗം പരിഹരിക്കണം. സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ പനിമൂലം യുവി കളിക്കാതിരുന്നതാണ് പ്രശ്‌നമെന്നും ഗാംഗുലി പറഞ്ഞു.

ഞായറാഴ്‌ച പാകിസ്ഥാനെതിരേ കളിക്കാന്‍ ഇറങ്ങുന്നതിന് മുമ്പ് തന്നെ യുവരാജ് ഫോമിലെത്തണം. ഇതിനായി അവന്‍ കൂടുതല്‍ നേരം നെറ്റ്‌സില്‍ ബാറ്റിംഗ് പരിശീലനം നടത്തേണ്ടത് അത്യാവശ്യമാണെന്നും ദാദ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയെപ്പോലെ തന്നെ ഓസ്‌ട്രേലിയക്കും ദക്ഷിണാഫ്രിക്കയ്ക്കും ഇംഗ്ലണ്ടിനും കിരീട സാധ്യതയുണ്ടെന്നും ഗാംഗുലി വിരാട് കോഹ്‌ലിക്ക് മുന്നറിയിപ്പ് നല്‍കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :