ലണ്ടന്‍|
jibin|
Last Modified ബുധന്‍, 31 മെയ് 2017 (18:36 IST)
ബംഗ്ലാദേശിനെതിരായ രണ്ടാം സന്നാഹ മത്സരത്തോടെ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി ആശയക്കുഴപ്പത്തില്‍. ചാമ്പ്യന്‍സ് ട്രോഫി കളിക്കേണ്ട പ്ലേയിംഗ് ഇലവനെ തീരുമാനിക്കുന്ന കാര്യത്തിലാണ് അദ്ദേഹത്തിന് സമ്മര്‍ദ്ദം.
ബംഗ്ലാദേശിനെതിരായ രണ്ടാം സന്നാഹ മത്സരത്തില്‍ ദിനേഷ് കാര്‍ത്തിക്ക് പുറത്തെടുത്ത തകര്‍പ്പന്‍ ബാറ്റിംഗാണ് കോഹ്‌ലിയെ വലയ്‌ക്കുന്ന പ്രധാന പ്രശ്‌നം.
വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാനായ കാര്‍ത്തിക്കിനെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ കോഹ്‌ലിക്ക് സാഹസങ്ങള്‍ കാണിക്കേണ്ടി വരും.
മുതിര്‍ന്ന താരമായ മഹേന്ദ്ര സിംഗ് ധോണിയെ ഒഴിവാക്കി കാര്‍ത്തിക്കിനെ ടീമില്‍ എടുക്കുന്നത് ആത്മഹത്യാപരമായ തീരുമാനമാണെന്ന് വിരാടിന് അറിയാമെങ്കിലും പ്ലേയിംഗ് ഇലവനില്‍ കാര്‍ത്തിക് ഉണ്ടാകുമെന്ന് സൂചന നല്‍കുന്നുണ്ട്.
ബാറ്റ്‌സ്‌മാന്റെ റോളിലാകും കാര്‍ത്തിക് ടീമില്‍ എത്തുക എന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ആരെ ഒഴിവാക്കിയാകും കാര്‍ത്തിക്കിനെ ഉള്‍പ്പെടുത്തുക എന്നത് വ്യക്തമല്ല.
രണ്ട് സന്നാഹ മത്സരവും ടീം ഇന്ത്യക്ക് നേട്ടമായെന്നാണ് കോഹ്‌ലി വ്യക്തമാക്കി. ബാറ്റ്‌സ്‌മാനും ബോളര്‍മാരും മികച്ച പ്രകടനം പുറത്തെടുത്തു. യുവതാരങ്ങളായ കേദര്‍ ജാദവിനേയും ഹാര്‍ദ്ദിക്ക് പാണ്ഡ്യയെയും മികച്ച കളിക്കാരാണ്. ബാറ്റ്‌സ്‌മാനെ തെരഞ്ഞെടുക്കുന്നതിലാണ് കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാവുക എന്നും ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വ്യക്തമാക്കി.