'ഈ സമയവും കടന്നുപോകും'; ചഹലിന്റെ ഭാര്യ

രേണുക വേണു| Last Modified വ്യാഴം, 9 സെപ്‌റ്റംബര്‍ 2021 (15:41 IST)

ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിക്കാന്‍ യുസ്വേന്ദ്ര ചഹലിന് സാധിക്കാത്തതില്‍ വേദനയോടെ ഭാര്യ ധനശ്രീവര്‍മ്മ ചഹല്‍. ഈ സമയവും കടന്നുപോകും എന്ന് ധനശ്രീ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ബിസിസിഐ ടീം പ്രഖ്യാപനം കഴിഞ്ഞ് ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴാണ് ധനശ്രീയുടെ കുറിപ്പ്.

'അമ്മ പറയാറുണ്ട് ഈ സമയവും കടന്നുപോകും എന്ന്. തലയുയര്‍ത്തിപ്പിടിച്ച് ജീവിക്കുക. കാരണം, കഴിവും നല്ല പ്രവൃത്തികളും എപ്പോഴും നിങ്ങളെ സഹായിക്കും. ദൈവം നല്ലവനാണ്. ഈ സമയവും കടന്നുപോകും,' ധനശ്രീ വര്‍മ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

അതേസമയം, വേഗതയുള്ള സ്പിന്നര്‍മാരെയാണ് യുഎഇയിലെ സാഹചര്യത്തില്‍ ആവശ്യമെന്നും അതുകൊണ്ടാണ് ചഹലിന് സ്ഥാനം നഷ്ടപ്പെട്ടതെന്നുമാണ് സെലക്ഷന്‍ കമ്മിറ്റിയുടെ വിശദീകരണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :