ഇന്ത്യയുടെ അടുത്ത വെടിയുണ്ടയാകുമെന്ന് കരുതി, പക്ഷേ ഇന്ത്യയുടെ എ ടീമിൽ പോലും ഇടമില്ല? ഉമ്രാൻ മാലിക് എവിടെയെന്ന് ആകാശ് ചോപ്ര

അഭിറാം മനോഹർ| Last Modified ചൊവ്വ, 9 ജനുവരി 2024 (15:25 IST)
ഐപിഎല്ലില്‍ ഒരിടയ്ക്ക് വലിയ ചര്‍ച്ചയായ പേരായിരുന്നു ജമ്മു കശ്മീരില്‍ നിന്നുമെത്തിയ പേസ് ബൗളറായ ഉമ്രാന്‍ മാലിക്കിന്റേത്. മികച്ച പേസ് സ്വന്തമായുള്ള ഉമ്രാന്‍ ഇന്ത്യന്‍ ബൗളിംഗിന്റെ ഭാവിയാണെന്നും താരത്തെ വളര്‍ത്തിയെടുക്കണമെന്നും പല മുന്‍താരങ്ങളും അഭിപ്രായപ്പെട്ടിരുന്നതാണ്. ഐപിഎല്ലിലെ മികച്ച പ്രകടനത്തെ തുടര്‍ന്ന് ഇന്ത്യയുടെ ദേശീയ ടീമില്‍ അവസരം ലഭിച്ചിരുന്നെങ്കിലും നിലവില്‍ ഇന്ത്യന്‍ ടീമിന്റെ റഡാറില്‍ ഉമ്രാന്‍ മാലിക് ഇല്ല എന്നുള്ളത് വ്യക്തമാണ്.

ലോകകപ്പിന് മുന്‍പ് നടന്ന വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ പോലും ഉണ്ടായിരുന്ന ഉമ്രാന്‍ മാലിക് നിലവില്‍ ഇന്ത്യയുടെ എ ടീമില്‍ പോലും ഇടമില്ലെന്നും എന്താണ് ഉമ്രാന് സംഭവിച്ചതെന്നും ചോദിക്കുന്നു. ഒരു സമയത്ത് ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ പോലും അവന്‍ ഉണ്ടാകുമെന്നാണ് കരുതിയത്. മൂന്ന് മാസം കൊണ്ട് അവനെന്താണ് സംഭവിച്ചത് എന്ന് അറിയാന്‍ ആഗ്രഹമുണ്ട്. എന്തുകൊണ്ടാണ് അവനെ ഒരു ടീമിലേക്കും പരിഗണിക്കാത്തത്. എന്താണ് ഇവിടെ സംഭവിക്കുന്നത് ആകാശ് ചോപ്ര ചോദിച്ചു. അതേസമയം നിലവില്‍ രഞ്ജി ട്രോഫിയില്‍ ജമ്മു കശ്മീരിനായാണ് താരം കളിക്കുന്നത്. ഹിമാചലിനെതിരായ മത്സരത്തില്‍ കശ്മീരിനായി 7 ഓവര്‍ എറിഞ്ഞിരുന്നെങ്കിലും വിക്കറ്റൊന്നും നേടാന്‍ താരത്തിനായിരുന്നില്ല. മഴയും വെളിച്ചകുറവും മൂലം ഹിമാചലിന്റെ ആദ്യ ഇന്നിങ്ങ്‌സ് പോലും പൂര്‍ത്തിയാക്കാനാവാതെ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി ...

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ
താന്‍ ഏറ്റവും മികച്ചവനാണെന്ന് പറയുന്ന സ്വഭാവം റൊണാള്‍ഡോയ്ക്ക് ഉള്ളതാണെന്നും ഡി മരിയ.

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ...

Australia vs Srilanka:  ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി
22 റണ്‍സ് നേടിയ ഇംഗ്ലീഷിന് പിറകെ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതോടെ ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
രമ്പരയിലെ ആദ്യ മത്സരം പിന്നിടുമ്പോള്‍ പാകിസ്ഥാനിലെ സ്റ്റേഡിയത്തെ പറ്റി അത്ര ശുഭകരമായ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

ഇന്ത്യയ്ക്ക് എന്നും തലവേദന, ചാമ്പ്യൻസ് ട്രോഫി ഫൈനൽ ...

ഇന്ത്യയ്ക്ക് എന്നും തലവേദന, ചാമ്പ്യൻസ് ട്രോഫി ഫൈനൽ എളുപ്പമാവില്ല: കാരണമുണ്ട്
ഫൈനലില്‍ ടോപ് ഓര്‍ഡര്‍ കൊളാപ്‌സ് ഉണ്ടായാലും ശക്തമായ മധ്യനിരയുണ്ട് എന്നത് ഇന്ത്യയ്ക്ക് ...

രോഹിത് തുടക്കം മുതലാക്കണം,ഫൈനലിൽ വലിയ ഇന്നിങ്ങ്സ് ...

രോഹിത് തുടക്കം മുതലാക്കണം,ഫൈനലിൽ വലിയ ഇന്നിങ്ങ്സ് കളിക്കണമെന്ന് ഗവാസ്കർ
നായകനെന്ന നിലയില്‍ രോഹിത് മികച്ച പ്രകടനമാണ് നടത്തുന്നതെങ്കിലും ബാറ്ററെന്ന നിലയില്‍ ...

ശരിയാണ്, എല്ലാ കളികളും ദുബായില്‍ ആയത് ഗുണം ചെയ്യുന്നു: ...

ശരിയാണ്, എല്ലാ കളികളും ദുബായില്‍ ആയത് ഗുണം ചെയ്യുന്നു: മുഹമ്മദ് ഷമി
അതേസമയം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും പരിശീലകന്‍ ഗൗതം ഗംഭീറും 'ഒരേ വേദി' ...

അത് ശരിയായ കാര്യമല്ല, ഫൈനലില്‍ ന്യൂസിലന്‍ഡിനെ ...

അത് ശരിയായ കാര്യമല്ല, ഫൈനലില്‍ ന്യൂസിലന്‍ഡിനെ പിന്തുണയ്ക്കും: ഡേവിഡ് മില്ലര്‍
ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരഫലത്തിനു ശേഷമേ സെമി ഫൈനല്‍ എവിടെയൊക്കെ ...

സെമിയ്ക്ക് മുൻപെ ദുബായിലേക്ക് യാത്ര, പിന്നെ തിരിച്ച് ...

സെമിയ്ക്ക് മുൻപെ ദുബായിലേക്ക് യാത്ര, പിന്നെ തിരിച്ച് പാകിസ്ഥാനിലേക്ക്.. ഇത് ശരിയല്ലല്ലോ, ഫൈനലിൽ ഇന്ത്യയ്ക്കൊപ്പമല്ലെന്ന് ഡേവിഡ് മില്ലർ
ഇത് ശരിയായ രീതിയല്ലല്ലോ. ഫൈനലില്‍ തന്റെ പിന്തുണ ന്യൂസിലന്‍ഡിനൊപ്പമാണെന്നും മില്ലര്‍ ...