ഞാൻ ബൗൾ ചെയ്യണോ? സഞ്ജുവിനോ ചോദിച്ച് ജോസേട്ടൻ: വീഡിയോ വൈറൽ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 3 ഏപ്രില്‍ 2023 (17:11 IST)
സഞ്ജു സാംസണിൻ്റെ നേതൃത്വത്തിലിറങ്ങിയ രാജസ്ഥാൻ റോയൽസ് തങ്ങളുടെ ആദ്യ മത്സരം രാജകീയമായ വിജയത്തോടെ തുടങ്ങിയിരിക്കുകയാണ്. ഹൈദരാബാദിനെതിരെ 72 റൺസിൻ്റെ തകർപ്പൻ വിജയമാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. ഇപ്പോളിതാ മത്സരത്തിനിടയിലുണ്ടായ ഒരു സംഭവം സമൂഹമാധ്യമങ്ങളിലാകെ വൈറലായിരിക്കുകയാണ്.


ഇന്നലെ മത്സരം പുരോഗമിക്കുന്നതിനിടെ രാജസ്ഥാൻ ഓപ്പണറും വിക്കറ്റ് കീപ്പർ താരവുമായ ജോസ് ബട്ട്‌ലർ സഞ്ജുവിനെ നോക്കി ഞാൻ ബൗൾ ചെയ്യണോ എന്ന് ആംഗ്യത്തിലൂടെ ചോദിക്കുന്നതാണ് വീഡിയോ.സഞ്ജുവിൻ്റെ പ്രതികരണം എന്തെന്ന് കാണിക്കുന്നില്ലെങ്കിലും ഇതിന് പിന്നാലെ ബട്ട്‌ലർ ചിരിക്കുന്നതും വീഡിയോയിൽ കാണാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :