നിരന്തരം മത്സരങ്ങൾ, ഇന്ത്യയെ കാത്തിരിക്കുന്നത് തിരക്കേറിയ ഷെഡ്യൂൾ: 35 അംഗ ടീമിനെ പ്രഖ്യാപിച്ചേക്കും

അഭിറാം മനോഹർ| Last Modified ബുധന്‍, 23 ഫെബ്രുവരി 2022 (12:46 IST)
ട്വെന്റി 20 ലോകകപ്പിന് മുൻപ് 3 വിദേശ പര്യടനങ്ങൾ കൂടി ഇന്ത്യ നടത്തിയേക്കും. ജൂലൈയിലെ ഇംഗ്ലണ്ട് പര്യടനത്തിനും ഒക്‌ടോബർ-നവംബർ മാസങ്ങളിൽ നടക്കുന്ന ലോകകപ്പിനുമിടയ്ക്കായിരിക്കും ഇന്ത്യയുടെ വിദേശപര്യടനങ്ങൾ.

ശ്രീലങ്കയ്ക്കെതിരായ ടി20, ടെസ്റ്റ് പരമ്പരകൾക്ക് ശേഷം ഐപിഎല്ലിലേക്കാണ് ഇന്ത്യൻ താരങ്ങൾ പ്രവേശിക്കുന്നത്. പിന്നാലെ സൗത്താഫിക്കൻ ടീം ഇന്ത്യയിലെത്തും അഞ്ച് ടി20 മത്സരങ്ങളാണ് സൗത്താഫ്രിക്കക്കെതിരെയുള്ളത്. ഇതിന് പിന്നാലെ ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പറക്കും.

ഒരു ടെസ്റ്റും 3 ഏകദിനവുമാണ് ഇംഗ്ലണ്ടിനെതിരെയുള്ളത്. ഇതിന് പിന്നാലെ വെസ്റ്റിൻഡീസ്. സിംബാ‌വെ എന്നിവിടങ്ങളിലാണ് പര്യടനം, യുഎഇ‌യിൽ പങ്കെടുക്കുന്ന ഏഷ്യാ കപ്പിലും ഇന്ത്യ ഉണ്ടാകും. തിരക്കേറിയ ഷെഡ്യൂളും ബയോ ബബിളും കണക്കിലെടുത്ത് വിദേശപര്യടനങ്ങൾക്കുള്ള ടീമിൽ 35 പേരെ ഉൾപ്പെടുത്താനാണ് സെലക്‌ടർമാരുടെ നീക്കം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :