ലോകത്തിലെ ഏറ്റവും മികച്ച ബൌളര്‍ ബൂമ്ര!

Jasprit Bumrah, Sachin Tendulkar, Team India, Saheer Khan, ജസ്പ്രീത് ബൂമ്ര, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ടീം ഇന്ത്യ, സഹീര്‍ ഖാന്‍
Last Modified ചൊവ്വ, 14 മെയ് 2019 (17:49 IST)
ഇന്ത്യയുടെ ബൌളിംഗ് വജ്രായുധമായ ജസ്പ്രിത് ബൂമ്രയാണ് ലോകത്തില്‍ ഇപ്പോഴത്തെ ഏറ്റവും മികച്ച ബൌളറെന്ന് ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറയുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ഫൈനലില്‍ ഏറ്റവും മികച്ച രീതിയില്‍ പന്തെറിഞ്ഞ ബൂമ്രയെ പുകഴ്ത്താന്‍ സച്ചിന് വാക്കുകളില്ല.

ഫൈനല്‍ മത്സരത്തില്‍ 24 പന്തുകള്‍ എറിഞ്ഞതില്‍ ഒരു പന്തില്‍ പോലും ബൂമ്രയെ ബൌണ്ടറിയടിക്കാന്‍ ചെന്നൈയിലെ കൊടികെട്ടിയ ബാറ്റ്‌സ്മാന്‍‌മാര്‍ക്ക് കഴിഞ്ഞില്ല. 13 പന്തുകളില്‍ റണ്‍സ് എടുക്കാനേ കഴിഞ്ഞില്ല. പാക്കിയുള്ള 11 പന്തുകളില്‍ നിന്ന് 14 റണ്‍സാണ് ചെന്നൈക്ക് നേടാനായത്. അതിനിടെ ബൂമ്ര രണ്ട് വിക്കറ്റെടുക്കുകയും ചെയ്തു. ഈ അസാധാരണ പ്രകടനത്തെ സച്ചിന്‍ അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്.

ബൂമ്ര തന്‍റെ കരിയറിലെ ഏറ്റവും ബെസ്റ്റ് ഫോമിലാണ് ഇപ്പോല്‍ പന്തെറിയുന്നതെന്നും എന്നാല്‍ അതിലും ബെസ്റ്റ് ആണ് ഇനി വരാനിരിക്കുന്നതെന്നും സച്ചിന്‍ പറയുന്നു. ഈ സമയത്ത് ബൂമ്ര തന്നെയാണ് ലോകത്തിലെ ഏറ്റവും മികച്ച ബൌളറെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഐ പി എല്ലില്‍ ഡെത്ത് ഓവറുകളിലാണ് ബൂമ്ര ഏറ്റവും അപകടകാരിയായത്. സമാനതകളില്ലാത്ത ബൌളറാണ് ബൂമ്രയെന്ന് സഹീര്‍ ഖാന്‍ വിലയിരുത്തുമ്പോള്‍ എന്ത് വേഗതയിലാണ് ബൂമ്ര പന്തെറിയാന്‍ പോകുന്നതെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ലെന്ന് യുവരാജ് സിംഗും പറയുന്നു.

ഈ ലോകകപ്പില്‍ ഏത് വമ്പന്‍ ടീമിനും ഇന്ത്യന്‍ ടീം ഒരു പേടിസ്വപ്നമാണെന്നതിന് ഏറ്റവും പ്രധാന കാരണം ജസ്പ്രിത് ബൂമ്ര എന്ന പേസ് മെഷീന്‍ തന്നെയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :