Jasprit Bumrah: ഓസ്‌ട്രേലിയ,സൗത്താഫ്രിക്ക, ഇന്ത്യ എന്നൊന്നുമില്ല, എല്ലാ ഏരിയാവിലും ബുമ്ര ഗില്ലി ഡാ

Bumrah
അഭിറാം മനോഹർ| Last Modified ഞായര്‍, 4 ഫെബ്രുവരി 2024 (14:06 IST)
Bumrah
ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ചെറിയ സ്‌കോറില്‍ പുറത്താക്കുന്നതില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. 15.5 ഓവറില്‍ വെറും 45 റണ്‍സ് വഴങ്ങി 6 വിക്കറ്റുകളാണ് ബുമ്ര സ്വന്തമാക്കിയത്. ഇതോടെ ആദ്യ ഇന്നിങ്ങ്‌സില്‍ ഇംഗ്ലണ്ടിനെ 253 റണ്‍സിന് ഒതുക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. ടെസ്റ്റ് കരിയറില്‍ ഇത് പത്താം തവണയാണ് ബുമ്ര ഒരു ഇന്നിങ്ങ്‌സില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്നത്.

34 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 20.29 ബൗളിംഗ് ശരാശരിയില്‍ 152 വിക്കറ്റുകളാണ് ബുമ്രയുടെ പേരിലുള്ളത്. പേസിനെ തുണയ്ക്കുന്ന വിദേശപിച്ചുകളിലും ഇന്ത്യയിലെ സ്പിന്നിനെ തുണയ്ക്കുന്ന ടേണിംഗ് പിച്ചുകളിലും അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കാന്‍ ബുമ്രയ്ക്ക് സാധിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ 3 തവണയാണ് അഞ്ച് വിക്കറ്റ് നേട്ടം ബുമ്ര നേടിയിട്ടുള്ളത്. വെസ്റ്റിന്‍ഡീസിലും ഇന്ത്യയിലും ഇംഗ്ലണ്ടിലും 2 തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കാന്‍ ബുമ്രയ്ക്ക് സാധിച്ചു. ഒരു തവണ ഓസ്‌ട്രേലിയയിലും അഞ്ച് വിക്കറ്റ് നേട്ടം ബുമ്ര നേടിയിട്ടുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :