രേണുക വേണു|
Last Modified തിങ്കള്‍, 17 ജനുവരി 2022 (21:53 IST)
ടെസ്റ്റ് നായക പദവി ഒഴിയുകയാണെന്ന് വിരാട് കോലി ടീം മീറ്റിങ്ങിലാണ് തങ്ങളോട് പറഞ്ഞതെന്ന് ജസ്പ്രീത് ബുംറ. ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം കഴിഞ്ഞ ശേഷം നടന്ന ടീം മീറ്റിങ്ങിനിടെ ഇക്കാര്യം തങ്ങളെ അറിയിക്കുകയായിരുന്നെന്ന് ബുംറ പറഞ്ഞു. കോലിയുടെ തീരുമാനങ്ങളെ തങ്ങള്‍ ബഹുമാനിക്കുന്നുണ്ടെന്നും അദ്ദേഹത്തെ നേതൃ മികവിനെ ഏറെ വിലമതിക്കുന്ന ഒന്നായി കാണുകയാണെന്നും ബുംറ പറഞ്ഞു. ടീം മീറ്റിങ്ങില്‍ എല്ലാ താരങ്ങളും കോലിക്ക് ആശംസകള്‍ നേര്‍ന്നെന്നും ബുംറ കൂട്ടിച്ചേര്‍ത്തു.