രേണുക വേണു|
Last Modified വ്യാഴം, 17 ജൂണ്‍ 2021 (12:23 IST)
ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ അടക്കമുള്ള പ്രമുഖ താരങ്ങളെ പലപ്പോഴും വിക്കറ്റിന് മുന്നില്‍ കുടുക്കിയ പേസ് ബൗളറാണ് ഓസ്‌ട്രേലിയയുടെ ബ്രെറ്റ് ലീ. ക്രിക്കറ്റ് കരിയറില്‍ തിളങ്ങിനില്‍ക്കുന്ന താരമാണെങ്കിലും ബ്രെറ്റ് ലീയുടെ വ്യക്തി ജീവിതം അത്ര സുഖകരമായിരുന്നില്ല. വിവാഹമോചനം താരത്തെ ഏറെ തളര്‍ത്തിയിരുന്നു.
2006 ലാണ് ബ്രെറ്റ് ലീ എലിസബത്ത് കെംപിനെ വിവാഹം കഴിക്കുന്നത്. ഇരുവര്‍ക്കും ഒരു മകനുമുണ്ടായിരുന്നു. എന്നാല്‍, ഈ ബന്ധം അധികം നീണ്ടുനിന്നില്ല. 2009 ല്‍ ഇരുവരും ബന്ധം വേര്‍പ്പെടുത്തി. ബ്രിസ്ബനിലുള്ള ഒരു റഗ്ബി താരവുമായി എലിസബത്തിനു പ്രണയമുണ്ടായിരുന്നു എന്നാണ് പുറത്തുവന്ന വാര്‍ത്തകള്‍. ഭാര്യയുടെ പ്രണയം അറിഞ്ഞതും ബ്രെറ്റ് ലീ തകര്‍ന്നു. വിവാഹബന്ധം തകരാനുള്ള കാര്യമായി എലിസബത്ത് ചൂണ്ടിക്കാട്ടിയത് ബ്രെറ്റ് ലീയുടെ തിരക്കാണ്. വിദേശ രാജ്യങ്ങളില്‍ മത്സരങ്ങള്‍ക്ക് പോകുമ്പോള്‍ ബ്രെറ്റ് ലീക്ക് എലിസബത്തിനൊപ്പം ചെലവഴിക്കാന്‍ സമയമുണ്ടായിരുന്നില്ല. കുടുംബത്തോടൊപ്പം ബ്രെറ്റ് ലീ സമയം ചെലവഴിക്കാത്തതില്‍ എലിസബത്തിന് പരിഭവമുണ്ടായിരുന്നു. ഇതാണ് ഇരുവരും തമ്മില്‍ അകലാന്‍ പ്രധാന കാരണമായത്. ഒടുവില്‍ 2014 ല്‍ ബ്രെറ്റ് ലന ആന്‍ഡേഴ്‌സണെ വിവാഹം ചെയ്തു, ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്.