ഇന്ത്യന്‍ പര്യടനം: വിന്‍ഡീസ് ടീമില്‍ തമ്മിലടി

  വെസ്‌റ്റ് ഇന്‍ഡീസ് , ബ്രാവോ , സാമുവൽസ് , ഇന്ത്യൻ പര്യടനം
വെസ്റ്റ് ഇൻഡീസ്| jibin| Last Modified ഞായര്‍, 26 ഒക്‌ടോബര്‍ 2014 (16:13 IST)
വെസ്‌റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡുമായുള്ള പ്രതിഫലക്കരാറിന്റെ പേരിൽ ഇന്ത്യൻ പര്യടനം ഉപേക്ഷിച്ചുപോയ വെസ്റ്റ് ഇൻഡീസ് ടീമിൽ പടലപ്പിണക്കം. ഇന്ത്യൻ പര്യടനം ഉപേക്ഷിച്ചതിന്റെ പേരില്‍ നായകൻ ബ്രാവോയും ബാറ്റ്സ്മാൻ മർലോൺ സാമുവൽസും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് കഴിഞ്ഞദിവസം മറ നീക്കിപുറത്തുവന്നത്.

ഇന്ത്യൻ പര്യടനം ഉപേക്ഷിക്കണമെന്ന തീരുമാനത്തിന് താൻ എതിരായിരുന്നുവെന്നും. ഇത് സംബന്ധിച്ച ചർച്ചകളിൽ താൻ പങ്കെടുത്തില്ലെന്നുമാണ് സാമുവൽസ് വെളിപ്പെടുത്തിയത്. അതേസമയം സാമുവൽസുമായും ചേർന്ന് ചർച്ച നടത്തിയാണ് പര്യടനം
ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്ന് ബ്രാവോ വ്യക്തമാക്കി. എല്ലാ കളിക്കാരും ഒരേ മനസോടെയെടുത്തതാണ് ഈ തീരുമാനമെന്നും ബ്രാവോ പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :