ആഭിറാം മനോഹർ|
Last Modified ചൊവ്വ, 17 മാര്‍ച്ച് 2020 (12:17 IST)
ഇരട്ട സെഞ്ച്വറി എന്നത് ഏകദിന ക്രിക്കറ്റിൽ പോലും ഒരുകാലത്ത് അപ്രാപ്യമായ നേട്ടമായിരുന്നു. എന്നാൽ
സച്ചിൻ ടെൻഡുൽക്കർ ഈ നാഴിക കല്ല് ആദ്യമായി പിന്നിട്ട ശേഷം നിരവധി താരങ്ങളാണ് ഏകദിനമത്സരങ്ങളിൽ ഇരട്ടസെഞ്ച്വറി നേട്ടം സ്വന്തമാക്കിയത്. ഇന്നിപ്പോൾ ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി എന്നത് പുതുമയല്ലതായിരിക്കുന്നു.അതിനാൽ തന്നെ ക്രിക്കറ്റിന്റെ ഏറ്റവും ചെറിയ ഫോർമാറ്റായ ടി20യിൽ ആരെങ്കിലും ഈ നേട്ടം സ്വന്തമാക്കുമോ എന്ന ചർച്ചയിലാണ് ക്രിക്കറ്റ് ലോകം.
എന്നാൽ ടി20യിൽ ഡബിൾ സെഞ്ചുറിയടിക്കാൻ സാധ്യതയുള്ള ഒരേയൊരു ബാറ്റ്സ്മാന്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണെന്ന് പറയുകയാണ് മുന്‍ ഓസീസ് താരം ബ്രാഡ് ഹോഗ്. ട്വിറ്ററിലൂടെയാണ് ഹോഗ് ഈ കാര്യം പറഞ്ഞത്.
ടി20 യില്‍ ഡബിള്‍ സെഞ്ചുറി അടിക്കാന്‍ സാധ്യതയുള്ള കളിക്കാരന്‍ ആരാണെന്ന ആരാധകന്റെ ചോദ്യത്തിനാണ് ഹോഗ് മറുപടി നൽകിയത്.നിലവിലുള്ള കളിക്കാരിൽ ടി20 ക്രിക്കറ്റിൽ ഡബിൾ നേടാൻ ശേഷിയുള്ള ഒരേയൊരു ബാറ്റ്സ്മാൻ രോഹിത് ശർമ്മയാണ്.മികച്ച സ്ട്രൈക്ക് റേറ്റും ടൈമിങും മികച്ച ഷോട്ടുകൾ കളിക്കാനുള്ള കഴിവും സ്റ്റേഡിയത്തിന്റെ ഏത് ഭാഗത്തേക്കും സിക്‌സറുകൾ അടിക്കാനുള്ള കഴിവുമാണ് രോഹിത്തിനെ ആ നേറം സ്വന്തമാക്കാനായി പ്രാപ്‌തനാക്കുന്നതെന്നും ഹോഗ് പറഞ്ഞു.
നിലവിൽ ടി20യിൽ ഡബിൾ സെഞ്ചുറിക്കടുത്ത് പ്രകടനം നടത്തിയവരിൽ ഓസീസ് നായകൻ ആരോൺ ഫിഞ്ചാണ് മുന്നിലുള്ളത്.2018ൽ സിംബാബ്‌വെയ്ക്കെതിരെ 76 പന്തില്‍ 172 റണ്‍സാണ് താരം അടിച്ചെടുത്തത്.രാജ്യാന്തര ടി20യിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറാണിത്. ഐപിഎല്ലിൽ ക്രിസ് ഗെയിലിന്റെ പേരിലുള്ള 175 റൺസാണ് ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ.