ബൗളർമാർ സമർഥരാണ്, അവർക്ക് മികച്ച ക്യാപ്റ്റന്മാരാകാൻ കഴിയും: ജസ്പ്രീത് ബുമ്ര

Bumrah, Worldcup
Bumrah, Worldcup
അഭിറാം മനോഹർ| Last Modified ശനി, 27 ജൂലൈ 2024 (13:44 IST)
സമകാലീക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളായാണ് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രയെ കണക്കാക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിലെ ഉപനായകനും ഇന്ത്യന്‍ ടീമിലെ സീനിയര്‍ താരങ്ങളില്‍ ഒരാളാണെങ്കിലും ജസ്പ്രീത് ബുമ്രയുടെ പേര് ഭാവി ഇന്ത്യന്‍ നായകന്‍ എന്ന നിലയില്‍ ഉയര്‍ന്ന് കേട്ടിട്ടില്ല. ബൗളര്‍മാരെ നായകനാക്കി ഇന്ത്യന്‍ ടീമിന് ശീലമില്ലാത്തതാണ് ഇതിന് ഒരു കാരണമായി ആരാധകര്‍ പറയുന്നത്.


ഇപ്പോഴിതാ ബൗളര്‍മാര്‍ക്ക് മികച്ച നായകന്മാരാകാന്‍ സാധിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജസ്പ്രീത് ബുമ്ര. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ബൗളര്‍ ക്യാപ്റ്റന്മാര്‍ അധികം ഉണ്ടായിട്ടില്ല എന്ന സാഹചര്യത്തിലാണ് ബൗളര്‍മാര്‍ക്ക് മികച്ച നായകന്മാരാകാന്‍ സാധിക്കുമെന്ന് ബുമ്ര പറയുന്നത്. ബൗളര്‍മാര്‍ സമര്‍ഥരായ കളിക്കാരാണ്. അവര്‍ക്ക് മികച്ച നായകന്മാരാകാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എല്ലാ പ്രതികൂല സാഹചര്യങ്ങള്‍ക്കും എതിരെ പോരാടിയാണ് ബൗളര്‍ ഒരു ബാറ്ററെ പുറത്താക്കുന്നത്. മൈതാനങ്ങള്‍ ചെറുതാണ്, ക്രിക്കറ്റ് ബാറ്റര്‍മാരുടെ ഗെയിമിന് അനുകൂലമാണ്.


ഈ സാഹചര്യത്തില്‍ ഒരു ബൗളറെന്ന ജോലി ചെയ്യുന്നത് പ്രയാസകരമാണ്. അതിനാല്‍ തന്നെ എപ്പോഴും വിജയിക്കാനുള്ള ശ്രമം ബൗളര്‍മാരില്‍ നിന്നും ഉണ്ടാകുന്നു. ബൗളര്‍മാര്‍ ധീരന്മാരാണ്. ഈ ഗുണങ്ങളെല്ലാമാണ് ഒരു മികച്ച നായകനും വേണ്ടത്. നായകന്‍ ധീരനായിരിക്കണം. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ബുമ്ര പറഞ്ഞു. പാറ്റ് കമ്മിന്‍സിനെ എടുക്കു. ക്യാപ്റ്റനെന്ന ഉത്തരവാദിത്വം ബൗളര്‍മാര്‍ക്ക് മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ പറ്റുമെന്നതിന് ഉദാഹരണമാണ് കമ്മിന്‍സ്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും ലോകകപ്പും തന്റെ നായകത്വത്തീന് കീഴില്‍ നേടാന്‍ കമ്മിന്‍സിന് സാധിച്ചിട്ടുണ്ട്.


ഞാന്‍ ചെറുപ്പത്തീല്‍ വസീം അക്രം, വഖാര്‍ യൂനിസ് എന്നിവരെല്ലാം ക്യാപ്റ്റന്മാരാകുന്നത് കണ്ടിട്ടുണ്ട്. ഇന്ത്യയ്ക്ക് ആദ്യമായി ലോകകപ്പ് നേടിതന്നത് കപില്‍ ദേവാണ്. പാകിസ്ഥാന് ലോകകപ്പ് നേടികൊടുത്തത് ഇമ്രാന്‍ ഖാനാണ്. ബൗളര്‍മാര്‍ക്ക് മികച്ച നായകന്മാരാകാന്‍ പറ്റുമെന്ന് തന്നെയാണ് ഇവര്‍ തെളിയിക്കുന്നത്. അവര്‍ക്ക് ഈ കളിയെ കൂടുതല്‍ വ്യക്തതയോടെ മനസിലാക്കാന്‍ പറ്റുമെന്ന് കരുതുന്നു. ബുമ്ര പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :