കിംഗായാലും വേണ്ടില്ല ചെയ്തത് തെമ്മാടിത്തരം, കോലിയ്ക്ക് ശക്തമായ താക്കീത് നല്‍കി ബിസിസിഐ

അഭിറാം മനോഹർ| Last Modified വെള്ളി, 25 ഓഗസ്റ്റ് 2023 (12:49 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍താരമായ വിരാട് കോലി ഇന്നലെ തന്റെ യോയോ ടെസ്റ്റ് ഫലം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് വൈറലായിരുന്നു. എന്നാല്‍ യോ യോ ടെസ്റ്റ് ഫലം പുറത്തുവന്നതോടെ കോലിയെ ശക്തമായി താക്കീത് ചെയ്തിരിക്കുകയാണ് ബിസിസിഐ. ഒരു ദേശീയമാധ്യമാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. താരങ്ങള്‍ രഹസ്യമാക്കി വെയ്‌ക്കേണ്ട ടെസ്റ്റ് സ്‌കോര്‍ കോലി പരസ്യമാക്കിയതാണ് ബിസിസിഐയെ ചൊടുപ്പിച്ചത്.

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ഫിറ്റ്‌നസ് ഉറപ്പാക്കാല്‍ ബിസിസിഐ കര്‍ശനമായി നടപ്പാക്കിയിട്ടുള്ള കായികക്ഷമതാ പരിശോധനാ രീതിയാണ് യോ യോ ടെസ്റ്റ്. ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ ഓരോ കളിക്കാരനും യോ യോ ടെസ്റ്റ് പാസ് ചെയ്യേണ്ടതുണ്ട്. വിരാട് കോലി ഇന്ത്യന്‍ നായകനായ സമയത്താണ് ഫിറ്റ്‌നസ് ടെസ്റ്റുകള്‍ കര്‍ശനമാക്കിയത്. എന്നാല്‍ കോലി തന്നെ യോ യോ ടെസ്റ്റ് ഫലം പുറത്തുവിട്ടാണ് ഇപ്പോള്‍ പുലിവാല്‍ പിടിച്ചിരിക്കുന്നത്. കോലി യോ യോ ടെസ്റ്റ് സ്‌കോര്‍ പുറത്തുവിട്ടത് അച്ചടക്കലംഘനമാണെന്നാണ് ബിസിസിഐ കരുതുന്നത്. തന്റെ യോ യോ ടെസ്റ്റ് സ്‌കോര്‍ 17.2 ആണെന്നാണ് കോലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. 16.5 ആണ് ഫിറ്റ്‌നസ് തെളിയിക്കാന്‍ താരങ്ങള്‍ക്ക് ബിസിസിഐ നിശ്ചയിച്ചിരിക്കുന്ന ബെഞ്ച് മാര്‍ക്ക്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :