അഭിറാം മനോഹർ|
Last Modified തിങ്കള്‍, 22 ഫെബ്രുവരി 2021 (14:57 IST)
ഐപിഎൽ 2021 സീസൺ ഇന്ത്യയിൽ തന്നെ നടന്നേക്കുമെന്ന് റിപ്പോർട്ട്. ഈ വർഷം നടക്കാനിരിക്കുന്ന ടൂർണമെന്റ് മുംബൈയിലും അഹമ്മദാബാദിലുമായി നടത്താനാണ്
ബിസിസിഐ ആലോചിക്കുന്നതെന്നാണ് പുറത്തുവരുന്ന വാർത്തകൾ.
ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങള്‍ മുംബൈയിലെ നാല് സ്റ്റേഡിയങ്ങളിലും പ്ലേ ഓഫും ഫൈനലും മൊട്ടേരയിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തിലും നടത്താനാണ് ബിസിസിഐ പദ്ധതിയിടുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. ഏപ്രിൽ രണ്ടാം വാരമായിരിക്കും ഐപിഎൽ നടക്കുക.
മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയം, വാങ്കഡെ സ്റ്റേഡിയം, ഡി.വൈ പാട്ടീല്‍ സ്റ്റേഡിയം, റിലയന്‍സ് ക്രിക്കറ്റ് സ്റ്റേഡിയം എന്നീ നാല് സ്റ്റേഡിയങ്ങളിലായിരിക്കും ലീഗ് മത്സരങ്ങൾ നടത്തുക.