അപ്രതീക്ഷിത തോല്‍വി; രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ സ്റ്റുവര്‍ട്ട് ബിന്നിയെ ഉള്‍പ്പെടുത്തി

ബിസിസിഐ , സ്റ്റുവര്‍ട്ട് ബിന്നി , ക്രീക്കറ്റ് ടെസ്‌റ്റ്
കൊളംബോ| jibin| Last Modified തിങ്കള്‍, 17 ഓഗസ്റ്റ് 2015 (10:57 IST)
ശ്രീലങ്കയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്‌റ്റില്‍ അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യന്‍ ടീമിലേക്ക് ഓള്‍റൗണ്ടറായ സ്റ്റുവര്‍ട്ട് ബിന്നിയെ ഉള്‍പ്പെടുത്തി. 15 അംഗ ഇന്ത്യന്‍ ടീമിലേക്ക് ബിന്നിയെ ഉള്‍പ്പെടുത്തിയ സാഹചര്യം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. ആര്‍ക്കും പകരക്കാരനായല്ല അദ്ദേഹത്ത് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ആദ്യ ടെസ്‌റ്റില്‍ അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയത് ബാറ്റിംഗിലെ താളപ്പിഴവാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ടീമിലേക്ക് ബിന്നിയെ വിളിച്ചത്. ഇതുവഴി ടീമിന് ബാറ്റിംഗിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നതിനും അ‌ഞ്ചാം ബോളറെയും ലഭിക്കും എന്നതാണ്
ബിസിസിഐ ഇത്തരത്തിലൊരു തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് അറിയുന്നത്.
ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റ് തോറ്റതോടെ ടീമില്‍ കാര്യമായ അഴിച്ചുപണി നടത്താന്‍ ഡയറക്ടര്‍ രവി ശാസ്‌ത്രി ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ബിന്നിയെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇതിനോടകം മൂന്നു ടെസ്റ്റുകളാണ് ബിന്നി കളിച്ചിട്ടുള്ളത്. കഴിഞ്ഞവര്‍ഷം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിച്ചെങ്കിലും ഒരു വിക്കറ്റ് പോലും നേടാന്‍ ബിന്നിക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ നോട്ടിങ്ഹാമില്‍ അരങ്ങേറ്റ മല്‍സരത്തില്‍ബിന്നി നേടിയ 78 റണ്‍സ് ഇന്ത്യയെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :