അഭിറാം മനോഹർ|
Last Modified ഞായര്‍, 29 മാര്‍ച്ച് 2020 (10:30 IST)
രാജ്യത്ത്
കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 51 കോടിയുടെ ധനസഹായം പ്രഖ്യാപിച്ച് ബിസിസിഐ.സംസ്ഥാന അസോസിയേഷനുകളോട് ചേർന്നാണ് പി.എം കെയർസ് ഫണ്ടിലേക്ക്(PM-CARES Fund) തുക നല്‍കുന്നതെന്ന്
ബിസിസിഐ വാർത്താക്കുറിപ്പിൽ അറിയിച്ചു.
മഹാമാരിയുടെ പശ്ചാത്തലത്തില്‍ എല്ലാ പിന്തുണയും സഹായവും ചെയ്യുമെന്നും ബിസിസിഐ അറിയിച്ചു.ബിസിസിഐയും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളും കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരുകള്‍ക്കും മറ്റ് ഭരണസംവിധാനങ്ങൾക്കും ഒപ്പം നിന്ന് പ്രവർത്തിക്കുമെന്ന് ബോർഡ് വ്യക്തമാക്കി. നേരത്തെ ക്രിക്കറ്റ് ലോകത്ത് നിന്നും മുൻ ഇന്ത്യൻ താരം സുരേഷ് രെയ്‌ന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 52 ലക്ഷം രൂപയുടെ സഹായം പ്രഖ്യാപിച്ചിരുന്നു.മാസ്റ്റർ ബ്ലാസ്റ്റർ സച്ചിന്‍ ടെന്‍ഡുല്‍ക്കർ 50 ലക്ഷം രൂപയുടെ സഹായം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബിസിസിഐ പ്രസിഡന്റ് കൂടിയായ സൗരവ് ഗാംഗുലിയും വ്യക്തിപരമായ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്