വനിതാ ടി20 ലോകകപ്പിന് സുരക്ഷ വേണം, സൈന്യത്തിന്റെ സഹായം തേടി ബിസിബി

Indian women's team,Cricket
Indian women's team,Cricket
അഭിറാം മനോഹർ| Last Modified ശനി, 10 ഓഗസ്റ്റ് 2024 (14:31 IST)
രാജ്യത്ത് ആഭ്യന്തരകലാപം രൂക്ഷമായ പശ്ചാത്തലത്തില്‍ വനിതാ ടി20 ലോകകപ്പ് നടത്തുന്നതിന് സുരക്ഷയൊരുക്കാന്‍ സൈന്യത്തിന്റെ സഹായം തേടി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ബംഗ്ലാദേശിലെ മിര്‍പൂരിലും സില്‍ഹറ്റിലുമായാണ് ലോകകപ്പ് നടത്താന്‍ ഐസിസി നിശ്ചയിച്ചിരിക്കുന്നത്.

വനിത ടി20 ലോകകപ്പിനായുള്ള സന്നാഹമത്സരം സെപ്റ്റംബര്‍ 27നാണ് ആാരംഭിക്കുന്നത്. ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതിന് സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യപ്പെട്ട് ബിസിസി ബംഗ്ലാദേശിന്റെ ആര്‍മി ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ വാക്കര്‍- ഉസ് സമാന് കത്തെഴുതിയതായി ക്രിക്ബസാണ് റിപ്പോര്‍ട്ട് ചെയ്തത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :